24 November Tuesday

മലയാളം മിഷൻ ജിദ്ദ പ്രവേശനോത്സവം 16ന്‌; ഉദ്ഘാടനം മന്ത്രി എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 12, 2020


ജിദ്ദ>  സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള മലയാളം മിഷൻ ജിദ്ദ മേഖലാ പ്രവേശനോത്സവം സാംസ്‌കാരിക- മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. 16ന്‌ വൈകിട്ട് 6.15 ന് മന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ്ജ്
മുഖ്യാതിഥിയായിരിക്കും.

മലയാളം മിഷൻ രജിസ്‌ട്രാർ എം.സേതുമാധവൻ മലയാളം മിഷൻ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തും.  എഴുത്തുകാർ, മലയാളം മിഷൻ സൗദിഅറേബ്യ ചാപ്റ്റർ ഭാരവാഹികൾ, സാംസ്‌കാരിക-മാധ്യമ പ്രവർത്തകർ, ജിദ്ദയിലെ സാമൂഹിക- സാംസ്‌കാരിക- മത സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കും. മലയാളം
മിഷൻറെ ജിദ്ദ, മക്ക, മദീന, യാമ്പു തുടങ്ങിയ സ്ഥലങ്ങളിൽ ആരംഭിക്കുന്ന മലയാളം മിഷൻ പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിക്കും. വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികളും ഉണ്ടായിരിക്കും.

മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ. സാംസ്കാരിക കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. വിവിധ മലയാളി പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് മിഷൻ പ്രവർത്തിക്കുന്നത്. ലോകത്തിന്‍റെ പലഭാഗങ്ങളായി പരന്നുകിടക്കുന്ന മലയാളി സമൂഹത്തിന്‍റെ ഇടയിലും ഇന്ത്യയിൽ വിവിധ ഇടങ്ങളിലും മലയാളം മിഷൻ ചാപ്റ്ററുകൾ രൂപവത്കരിച്ചിട്ടുണ്ട്.

എല്ലാ പ്രവാസി മലയാളികളുടെയും ഭാഷാ സ്നേഹികളുടെയും പങ്കാളിത്തവും സഹകരണവും അഭ്യർഥിക്കുന്നതായി മലയാളം മിഷൻ മേഖല ഭാരവാഹികളായ ഷിബു തിരുവനന്തപുരം , റഫീഖ് പത്തനാപുരംഎന്നിവർ അറിയിച്ചു .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top