മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ സൈമൺ സാമുവലിന് യാത്രയയപ്പ് നൽകി
ഫുജൈറ > പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലയാളം മിഷൻ ഫുജൈറ ചാപ്റ്ററിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളും, ഫുജൈറയിലെ സാംസ്‌കാരിക സംഘടനയായ കൈരളിയുടെ മുൻ നിര പ്രവർത്തകനും, ലോക കേരളസഭ അംഗവുമായ സൈമൺ സാമുവേലിനും സഹധർമ്മിണി ജിജിപി എബ്രാഹാമിനും മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ യാത്രയയപ്പ് നൽകി. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ നടന്ന ചടങ്ങിൽ മലയാളം മിഷൻ ചാപ്റ്റർ ചെയർമാനും ലോകകേരള സഭ അംഗവുമായ ഡോ. പുത്തൂർ അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. ചാപ്റ്റർ സെക്രട്ടറി ഷിജു രാജൻ സ്വാഗതവും, നമിത പ്രമോദ് നന്ദിയും പറഞ്ഞു.
മലയാളം മിഷൻ അക്കാഡമിക് കൗൺസിൽ അംഗവും, യു.എ.ഇ കോർഡിനേറ്ററുമായ കെ. എൽ. ഗോപി, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് പ്രസിഡണ്ട് നസറുദ്ദീൻ, മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ പ്രസിഡൻ്റ് വിത്സൺ പട്ടാഴി, കൺവീനർ സവിതാ കെ നായർ, കോ ഓർഡിനേറ്റർ രാജശേഖരൻ വല്ലത്ത്, ചാപ്റ്റർ മുൻ സെക്രട്ടറി മുരളീധരൻ, ചാപ്റ്റർ ജോയിൻ്റ് സെക്രട്ടറിമാരായ സന്തോഷ് ഓമല്ലൂർ, സറീനാ ഒ.വി. ,ആവണി പഠന കേന്ദ്രം ഭാരവാഹികളായ ബിജു പിള്ള, ബൈജു രാഘവൻ, ഓർത്തഡോക്സ് ചർച്ച് പഠനകേന്ദ്രം അധ്യാപകരായ ഫിലിപ്പ് റ്റി. എം, നൈജു, കൈരളി പഠന കേന്ദ്രം ഭാരവാഹികളായ പ്രദീപ് കുമാർ, കെ.എം.സി.സി പഠന കേന്ദ്രം അദ്ധ്യാപകരായ മെഹർബാൻ, നദീറ ജമാൽ, കിളിപ്പാട്ട് പഠന കേന്ദ്രം ഭാരവാഹിയായ വേണു ദിവാകരൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രവാസലോകത്തെ സാമൂഹ്യ പ്രവർത്തനങ്ങളും, സാമൂഹ്യ രംഗത്തെ ഇടപെടലുകളും ഓർത്തെടുത്ത് യാത്രയയപ്പു ചടങ്ങിൽ സൈമൻ മാഷ് സംസാരിച്ചു. മലയാളം മിഷൻ്റെ സ്നേഹോപഹാരം ചെയർമാർ ഡോ പുത്തൂർ റഹ്മാൻ സൈമൺ സാമുവേലിന് കൈമാറി.
0 comments