22 February Saturday

മലയാളം മിഷൻ പ്രവേശനോത്സവം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 12, 2020

ദുബായ്‌> എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന ലക്ഷ്യത്തോടെ കേരളാ സർക്കാർ സാംസ്കാരികകാര്യ വകുപ്പിന് കീഴിൽ ആരംഭിച്ച മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക്‌ പ്രവാസികൾക്കിടയിൽ പ്രചാരമേറുന്നു. ദുബായ് മലയാളം മിഷനു കീഴിൽ 20 സെന്ററുകളിലായി 400 കുട്ടികൾ മലയാളം പഠിച്ചു വരുന്നു. കൂടാതെ പുതിയ സെന്ററുകൾ രക്ഷിതാക്കളുടെ ആവശ്യാർഥം ആരംഭിക്കുന്നുമുണ്ട്.



ബർദുബായ്‌ സെന്ററിന്റെ പ്രവേശനോത്സവം 11ന്‌ ശനിയാഴ്ച എവറസ്റ്റ്‌ ഇന്റർനാഷണൽ ഹോട്ടലിൽ നടന്നു. മലയാളം മിഷൻ ദുബായ് കൺവീനർ പി ശ്രീകല ഉദ്‌ഘാടനം ചെയ്തു. കെ വി ഷാജേഷ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ റഷീദ്, മാസ്റ്റർ വസുദേവ്, അനീഷ് , സുനിൽ എന്നിവർ സംസാരിച്ചു. പ്രദീപ് തോപ്പിൽ സ്വാഗതം  പറഞ്ഞു. ശ്രീകല , സുജിത , സുനിൽ ആറാട്ടുകടവ് എന്നിവർ ക്ലാസുകൾ എടുത്തു. 42 കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top