04 December Friday

മലയാള ഭാഷാപഠനം ഭാഷാപരമായ നവോത്ഥാനമായി മാറണം: പി ശ്രീരാമകൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020

ദമ്മാം > മലയാള ഭാഷാ പഠനം എന്നത് കേവലമായ ഭാഷാ പഠനത്തിന് അപ്പുറം അത് ഭാഷാപരമായ നവോത്ഥാനമായി മാറണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും രൂപപ്പെട്ടത് ഈ നവോത്ഥാനത്തിലൂടെയാണ്. മാതൃഭാഷയോട് മുഖം തിരിഞ്ഞു നില്‍ക്കുന്നവരായി പുതുതലമുറ മാറരുതെന്നും സ്പീക്കര്‍ പറഞ്ഞു. മലയാളം മിഷന്‍ ദമ്മാം മേഖലാ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളം  മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ഈ മനോഹരഭാഷ ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ ഇല്ലാതെ വരും തലമുറക്കായി ഒരു പുഴ പോലെ ഒഴുകി കൊണ്ടേയിരിക്കുമെന്ന് സുജ സൂസന്‍ പറഞ്ഞു.

മലയാള മിഷന്‍ ദമ്മാം മേഖല പ്രസിഡന്റ് അനു രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളം മിഷന്‍ രജിസ്ട്രാര്‍ എം സേതുമാധവന്‍ മലയാളം മിഷന്റെ പഠന രീതികള്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് നവോദയ ജനറല്‍ സെക്രട്ടറി പ്രദീപ് കൊട്ടിയം, വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദി നാഷ്ണല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഷബീര്‍ ആക്കോട്, ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് സാജിദ് ആറാട്ടുപുഴ, കെ എം സി സി കിഴക്കന്‍ പ്രവിശ്യ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടുര്‍, മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ഭാരവാഹികളായ മുബാറക് സാനി, താഹ കൊല്ലേത്ത് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

പ്രശസ്ത നടനും പാട്ടുകാരനുമായ സുരേഷ് തിരുവാലിയും ടൊയോട്ട ജലവിയ, ഹുഫൂഫ്, മുബറസ്, തുഖ്ബ, ടൊയോട്ട ബാദിയ,റാക്ക, ജുബൈല്‍ ടൗണ്‍ എന്നീ പഠനകേന്ദ്രങ്ങളും ദൃശ്യകലാവിരുന്ന് അവതരിപ്പിച്ചു.

മലയാളം മിഷന്‍ ദമ്മാം മേഖലാ സെക്രട്ടറി രശ്മി രാമചന്ദ്രന്‍ സ്വാഗതവും മേഖല കണ്‍വീനര്‍ ധനേഷ് കുമാര്‍ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top