12 August Wednesday

ഫുജൈറയില്‍ മലയാളം മിഷന്‍ ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ ആരംഭിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

ഫുജൈറ> കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍  ഫുജൈറയില്‍ ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ ആരംഭിക്കുന്നു. ഫുജൈറ മലയാളം മിഷന്‍ മേഖല കമ്മിറ്റി ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ സജ്ജീകരിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു. ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്  ചര്‍ച്ച് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.

മലയാളം മിഷന്‍ യുഎഇ കോര്‍ഡിനേറ്റര്‍ കെ എല്‍ ഗോപി, മലയാളം മിഷന്‍ ഫുജൈറ ചാപ്റ്റര്‍ രക്ഷാധികാരിയും ലോകകേരളസഭ അംഗവുമായ  ഡോക്ടര്‍ പുത്തൂര്‍ അബ്ദുല്‍റഹ്മാന്‍,  ലോക കേരള സഭാ അംഗം സൈമണ്‍ സാമുവേല്‍, കണ്‍വീനര്‍ വി എസ് സുഭാഷ്,  സെന്റ് ഗ്രിഗോറിയോസ്  ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്  വികാരി റവ. ഫാദര്‍ കെ എം ജേക്കബ് യുവജനപ്രസ്ഥാനം ഭാരവാഹികളായ  ഗീവര്‍ഗീസ് എബ്രഹാം, ഷൈജു രാജന്‍, നെജു ജേക്കബ്, ബൈജു തോപ്പില്‍, സ്‌കറിയ തോമസ് വര്‍ഗീസ്, മലയാളം മിഷന്‍ അധ്യാപകരായ രാജശേഖര മേനോന്‍, അനീഷ്, ശുഭ രവി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

കൂടുതല്‍ മേഖലകളില്‍ നിന്ന് മലയാളം മിഷന്‍ ക്ലാസുകളിലേക്കുള്ള അന്വേഷണങ്ങള്‍ വന്നു കൊണ്ടിരിക്കുന്നതിനാല്‍ പുതിയ കുട്ടികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കാനും തീരുമാനിച്ചു. ഇതിനായി 0525311615/ 0586766225 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.



 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top