21 March Tuesday

മലയാളം മിഷൻ അബുദാബി അധ്യാപക സംഗമം; മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 28, 2022

മലയാളം മിഷൻ അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച അധ്യാപക സംഗമത്തിൽ പങ്കെടുത്ത അധ്യാപകരും സംഘാടകരും ഡയറക്ടർ മുരുകൻ കാട്ടാക്കടയോടൊപ്പം.

അബുദാബി>  ഗൾഫിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലയാളം മിഷൻ അബുദാബി ചാപ്റ്ററിനു കീഴിൽ സംഘടിപ്പിച്ച അധ്യാപകസംഗമം മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.മലയാളം മിഷന്റെ പുതിയ സാധ്യതകളിലേക്ക് വെളിച്ചം വീശി സംസാരിച്ച മുരുകൻ കാട്ടാക്കട മലയാളം മിഷൻ മുന്നോട്ട് വെക്കുന്ന നൂതന പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ഭരണഭാഷ മലയാളമാക്കിയതിനെ തുടർന്ന് സംസ്ഥാന സർക്കാരിന് കീഴിൽ നടക്കുന്ന മത്സരപരീക്ഷകളിൽ പ്രവേശനം ലഭിക്കണമെങ്കിൽ മലയാളം അറിഞ്ഞിരിക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ മലയാളം മിഷനിലൂടെ പത്താംക്ലാസിനു തത്തുല്യമായ സർട്ടീഫിക്കറ്റ് ആർജ്ജിക്കുന്നതിനും, സമ്പൂർണ്ണ മാതൃഭാഷ സാക്ഷരതാ കൈവരിക്കുന്ന സമൂഹമായി പ്രവാസി മലയാളികളെ മാറ്റിത്തീർക്കുന്നതിനും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ വിവരിച്ചു.

തുടർന്ന് മലയാളം മിഷൻ സംഘടിപ്പിച്ച വജ്രകാന്തി ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കുമുള്ള സർട്ടീഫിക്കറ്റുകൾ മുരുകൻ കാട്ടാക്കട വിതരണം ചെയ്തു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഗമത്തിൽ യു എ ഇ കോർഡിനേറ്റർ കെ എൽ ഗോപി സംസാരിച്ചു. വാടങ്ങിൽ അബുദാബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും കൺവീനർ ബിജിത്കുമാർ നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top