23 August Friday

മലയാളം മിഷൻ അക്ഷരം-2019; ഒരുക്കങ്ങൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Friday Feb 1, 2019

കുവൈറ്റ് സിറ്റി> മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അക്ഷരം-2019 ന്റെ ഒരുക്കങ്ങൾ വിവിധ സബ്‌കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂർത്തിയായതായി അധികൃതർ അറിയിച്ചു. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രൊഫ. സുജ സൂസൻ ജോർജ്ജിന് കുവൈറ്റ് എയർപോർട്ടിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രതിനിധികളും ഭാഷാ പ്രവർത്തകരും ചേർന്ന് സ്വീകരണം നൽകി.

2019 ഫെബ്രുവരി 2 ശനിയാഴ്ച വൈകിട്ട് 4:30-ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ്‌ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  കണിക്കൊന്ന പഠനോത്സവ വിജയികളായിട്ടുള്ള കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, പ്രശ്നോത്തരി മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ, ഭാഷാസംഗമം തുടങ്ങിയ വിവിധ പരിപാടികളാണ് അക്ഷരം-2018 ന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. അക്ഷരം-2019 ലേക്ക് കുവൈറ്റിലെ മുഴുവൻ ഭാഷാ സ്നേഹികളേയും സ്വാഗതം ചെയ്യുന്നതായി മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ചീഫ് കോഡിനേറ്റർ ജെ സജി പത്രക്കുറിപ്പിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top