21 February Thursday

മലപ്പുറം ജില്ലാ അസോസിയേഷന്‍ കുവൈറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Jan 4, 2019

കുവൈറ്റ് സിറ്റി > മലപ്പുറം ജില്ലാ അസോസിയേഷന്‍-കുവൈറ്റ് ഒന്നാം വാര്‍ഷിക  ജനറല്‍ ബോഡി അബ്ബാസിയ സാരഥി ഓഡിറ്റോറിയത്തിന്‍ വച്ചു നടന്നു.

യോഗം 2019 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  പ്രസിഡന്റായി വാസുദേവന്‍ മമ്പാടിനേയും ജനറല്‍ സെക്രട്ടറിയായി മുസ്തഫാ മാറഞ്ചേരിയെയും ട്രഷററായി അഭിലാഷ് കളരിക്കലിനേയും തെരഞ്ഞെടുത്തു. തെരെഞ്ഞെടുപ്പിനു ലീഗല്‍ അഡൈ്വസര്‍ അഡ്വക്കേറ്റ് ബഷീര്‍ നേതൃത്വം നല്‍കി.

യോഗത്തില്‍ ശറഫുദ്ദീന്‍ കണ്ണോത്ത്, നാസര്‍ മാമ്പള്ളി, ഷകീര്‍ ഹുസൈന്‍ തുവൂര്‍, അസീസ് മനോജ് കുര്യന്‍, അനസ് തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.

 


പ്രധാന വാർത്തകൾ
 Top