21 November Thursday

മലങ്കര സുറിയാനി കത്തോലിക്കാസഭ: ഓഷ്യാനിയ റീജിയണ്‍ പ്രഥമ നാഷണല്‍ കണ്‍വന്‍ഷന്‍ മെല്‍ബണില്‍

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

മെല്‍ബണ്‍ > സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഓസ്ട്രേലിയയിലുള്ള വിവിധ കൂട്ടായ്‌മകളുടെ സംഗമം  ഒക്ടോബര്‍ 19, 20 തീയതികളില്‍ മെല്‍ബണില്‍ നടക്കും. സഭാതലവന്‍  ആര്‍ച്ച് ബിഷപ്പ് മോറോന്‍ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ളീമിസ് കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓഷ്യാനിയ റീജിയന്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ യൂഹാനോന്‍ മാര്‍ തീയോഡോഷ്യസ് മെത്രാപ്പോലീത്ത സന്നിഹിതനായിരിക്കും.

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ വിശുദ്ധ കുര്‍ബാനയും,  ഓസ്‌ട്രേലിയയില്‍ ഉള്ള മലങ്കര കത്തോലിക്കാ സഭ അംഗങ്ങളുടെ പ്രത്യേകമായ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.  എല്‍സ്റ്റേര്‍ന്‍വിക്ക്  സെന്റ് ജോസഫസ് കത്തോലിക്കാ ദേവാലയത്തിലാണ് ചടങ്ങുകള്‍ നടക്കുക. അഡ്രസ്: 71,  Orrong road,  Elsterwick ,  VIC 3085

കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരായ താഴെ പറയുന്നവരെ ബന്ധപ്പെടുക:
റവ. ഫാദര്‍ സ്റ്റീഫന്‍ കുളത്തുംകരോട്ട്  (ഓഷ്യാനിയ കോഡിനേറ്റര്‍): 0427 661 067
റവ. ഫാദര്‍ പ്രേംകുമാര്‍: 0411 263 390
ടോബിന്‍ തങ്ങളത്തില്‍: 0405 544 506
നിബു വര്‍ഗീസ്: 0451 826 724
എബ്രഹാം യോഹന്നാന്‍: 0432 046 342


പ്രധാന വാർത്തകൾ
 Top