03 June Wednesday

എം എസ്‌ മണിയുടെ നിര്യാണത്തിൽ എം എം എഫ് -- കുവൈറ്റ്‌ അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

കുവൈറ്റ്‌ സിറ്റി>  മുതിർന്ന മാധ്യമപ്രവർത്തകനും കേരള കൗമുദി മുൻ ചീഫ് എഡിറ്ററും കലാകൗമുദി ചീഫ് എഡിറ്ററുമായ ശ്രീ  എം എസ് മണി(79) യുടെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം കുവൈറ്റ്‌ അനുശോചനം രേഖപ്പെടുത്തി.

മലയാള  മാധ്യമരംഗത്തെ അതികായനായിരുന്നു  ശ്രീ മണി. അടിയന്തരാവസ്ഥ കാലത്ത് ധീരമായ നിലപാടെടുക്കുകയും മാധ്യമസ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയും ചെയ്തു.

അദ്ദേഹത്തിന്റെ നിര്യാണത്തോടെ ധീരനും പരിണിതപ്രജ്ഞനുമായ   ഒരു പത്രപ്രവർത്തകനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത് എന്നു എം എം എഫ് ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top