Deshabhimani

ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് ലുലുവിന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 04:15 PM | 0 min read

അബുദാബി > അബുദാബി സെക്യുരിറ്റീസ് എക്സ്ചേഞ്ചിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യംവഹിച്ച് ലുലു ഐപിഒ സബ്സ്ക്രിബ്ഷൻ. പ്രതീക്ഷിച്ചതിനെക്കാൾ  25 ഇരട്ടി അധിക സമാഹരണം ലുലു ഐപിഒക്ക് ലഭിച്ചു. 15,000 കോടി രൂപ ഉദേശിച്ചിരുന്നിടത്ത് 3 ലക്ഷം കോടി രൂപയിലധികമാണ് സമഹാരിച്ചത്.

82000 സബ്സ്ക്രൈബേഴ്സ് എന്ന റെക്കോർഡ്. സസ്ബ്സ്ക്രിബ്ഷൻ ഇന്നലെ (05 നവംബർ 2024) അവസാനിച്ചു. മിഡിൽ ഈസ്റ്റിലെ ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ലുലു സ്വന്തമാക്കി. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി വാത്താസമ്മേളനത്തിൽ അറിയിച്ചു.

ഓഹരിക്ക് മികച്ച ഇഷ്യൂ വിലയായ 2.04 ദിർഹം നിശ്ചയിച്ചു. അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷ്ണൽ അൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈറ്റ്  ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ  ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസി രാജകുടുംബങ്ങൾ, ജിസിസി സോവറിൻ വെൽത്ത് ഫണ്ട്, സിംഗപ്പൂർ വെൽത്ത് ഫണ്ട് അടക്കമുള്ളവരും ഭാഗമായി.

സബ്സ്ക്രിബ്ഷൻ ആരംഭിച്ച ഒക്ടോബർ 28ന് ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് സബ്സ്ക്രിബ്ഷനാണ് ലഭിച്ചത്. വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരി 25% നിന്ന് 30% ആയി ഉയർത്തിയിരുന്നു. കൂടുതൽ നിക്ഷേപകർക്ക് ലുലു റീട്ടെയ്ൽ ശൃംഖലയുടെ ഭാഗമാകാനുള്ള അവസരമാണ് ഇതിലൂടെ ലുലു യാഥാർത്ഥ്യമാക്കിയത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കിടയിൽ ഐപിഒയെപ്പറ്റി മികച്ച അവബോധം സൃഷ്ടിക്കാനും കൂടുതൽ പ്രാരംഭ നിക്ഷേപകരെ പങ്കാളികളാക്കാനും ലുലു ഐപിഒക്ക് കഴിഞ്ഞു.

 



deshabhimani section

Related News

0 comments
Sort by

Home