20 September Friday

ദുരിത ബാധിതർക്കായി കൈകോർക്കാൻ കുവൈറ്റ് മലയാളി നേതൃസംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019

കുവൈറ്റ്‌ >  പ്രളയകെടുതിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ സർക്കാരിനൊപ്പം കൈകോർക്കാം എന്ന ആഹ്വാനവുമായി  ലോക കേരളസഭ മലയാളി നേതൃസംഗമം സംഘടിപ്പിച്ചു. 35 സംഘങ്ങളിൽ നിന്നുമായി നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. പ്രമുഖ ചിന്തകനും വാഗ്മിയും കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ അംഗവുമായ ഡോ. ജിനു സഖറിയ ഉമ്മൻ ഉദ്ഘാനം ചെയ്തു. നാടിന്റെ നട്ടെല്ലായി നിലനിൽകുന്ന പ്രവാസികൾക്കുള്ള സംരക്ഷണം ഇടതുപക്ഷ സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ പ്രഥമ സ്ഥാനമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേർന്ന സംഗമത്തിന് ശ്രീം ലാൽ അധ്യക്ഷനായി. എൻ അജിത്കുമാർ കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

  മുബാറക് കമ്റോത്ത് (ജികെപിഎ) മുഹമ്മദ്‌ ഫെയ്സൽ(ഫിമ ) സക്കിർ ഹുസ്സൈൻ (കെഐ ജി)  ജ്യോതി ദാസ് (സ്വാന്തനം)  ഐവി അലക്സ് (ഇടുക്കി അസോസിയേഷൻ) സത്താർ കുന്നിൽ (ഐഎൻഎൽ)  ടി വി ഹിക്മത്ത് (കല ), ജേക്കബ്ബ് ചണ്ണപ്പേട്ട, ബഷീർ ബാത്ത, വി ഡി പൗലോസ്  എന്നിവർ ലോക കേരളസഭയിലേക്കുള്ള നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
അഭിപ്രായങ്ങൾ ക്രോഡീകരിച്ചു കൊണ്ട് ബാബു ഫ്രാൻസിസ് സംസാരിച്ചു. 101 അംഗങ്ങളുള്ള ഫോളോ അപ് കമ്മിറ്റി രൂപികരിച്ചു. സാം പൈനുംമൂട് ജനറൽ കൺവീനർ.
സാം പൈനുംമൂട് സ്വാഗതവും തോമസ് മാത്യു കടവിൽ നന്ദിയും രേഖപ്പെടുത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top