28 November Monday

ലോക കേരളസഭ യുകെ- യൂറോപ്പ് മേഖല സമ്മേളനം ഒക്ടോബർ 9ന് ലണ്ടനിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Sep 8, 2022

ലണ്ടൻ> മൂന്നാം ലോക കേരളസഭ തീരുമാനത്തിന്റെ ഭാഗമായി യുകെ യൂറോപ്പ് മേഖല സമ്മേളനം ഒക്ടോബർ 9 ഞായറാഴ്ച ലണ്ടനിൽ നടക്കും.  കേരള മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.  ഇന്ത്യൻ ഹൈ കമ്മീഷൻ ഹാളിൽ രാവിലെ പ്രതിനിധി സമ്മേളനം ആരംഭിക്കും.

കേരള സർക്കാരിന്റെ നോർക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക കേരള സഭ സെക്രെട്ടറിയറ്റ് തീരുമാന പ്രകാരം സമ്മേളനത്തിന്റെ വിജയത്തിനായി കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് വിവിധ സബ് കമ്മിറ്റികൾ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആദ്യമായി യുകെയിലെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള വിവിധ പ്രവർത്തനങ്ങളാണ് സബ് കമ്മറ്റികൾ നടത്തുന്നത്.

ലോക കേരളസഭ മേഖല സമ്മേളനവും മുഖ്യമന്ത്രിയുടെ പൊതുപരിപാടിയുംവിജയമാക്കാൻ എസ് ശ്രീകുമാർ ചീഫ് കോർഡിനേറ്റർ ആയും സി എ ജോസഫ് ജോയിന്റ് കോർഡിനേറ്റർ ആയും  യുക്മ, യു കെ നാഷണൽ പ്രസിഡന്റ്‌ ഡോ. ബിജു പെരിങ്ങത്തറ ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ആയും കമ്മറ്റി രൂപീകരിച്ചു. ഓർഗനൈസിങ് കമ്മിറ്റിയിൽ ലോക കേരളസഭ പ്രതിനിധികൾ ആയി ആഷിക് മുഹമ്മദ്‌ നാസറിനെയും സുനിൽ മലയിൽനെയും പിആർഒ ആയി ജയൻ എടപ്പാളിനെയും തെരഞ്ഞെടുത്തു.

ലോക കേരള സഭ മേഖല സമ്മേളനവും കേരള മുഖ്യമന്ത്രിയുടെ പബ്ലിക് കോൺഫറസും ഒരു വൻ വിജയമാക്കി മാറ്റുവാൻ യു കെയിലെ മലയാളി പൊതുസമൂഹത്തിന്റ എല്ലാവിധ പിന്തുണയും സഹകരണങ്ങളും ഉണ്ടാകണമെന്ന് ചീഫ് കോർഡിനേറ്റർ എസ് ശ്രീകുമാർ അഭ്യർത്ഥിച്ചു. യുകെ യിലെ വിവിധ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌ക്കരിക സംഘടന പ്രതിനിധികളെ എല്ലാവരെയും ഈ വിവിധ സബ് കമ്മിറ്റി പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ യുകെ സന്ദർശനവും ലോക കേരള സഭയുടെ യുകെ ആൻഡ് യൂറോപ്പ് റീജിയണൽ സമ്മേളനവും വൻ വിജയമാക്കാൻ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് സംഘാടക സമിതി ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോ. ബിജു പെരിങ്ങത്തറ, ജോയിന്റ് കോർഡിനേറ്റർ സി എ ജോസഫ് എന്നിവർ അഭ്യർത്ഥിച്ചു.


വിവിധ സബ് കമ്മിറ്റികളും കൺവീനർമാരും ലോക കേരളസഭ അംഗങ്ങളും

(1)വെന്യൂ - റിഫ്രഷ്മെന്റ്: കുര്യൻ ജേക്കബ് (നാഷണൽ സെക്രട്ടറി കൈരളി യു കെ), അഡ്വ. ദിലീപ് കുമാർ (എൽ.കെ.എസ്)

(2) റിസപ്ഷൻ കമ്മിറ്റി: സഫിർ എൻ കെ (ജനറൽ സെക്രട്ടറി, കെ.എം.സി.സി), ലജീവ് കെ രാജൻ (എൽ.കെ.എസ്)

(3) പബ്ലിസിറ്റി കമ്മിറ്റി: കെ കെ മോഹൻദാസ് (പ്രസിഡന്റ്‌, ഒഐസിസി ), ശ്രീ ജയൻ എടപ്പാൾ (എൽ.കെ.എസ്)

(4)പ്രോഗ്രാം കമ്മിറ്റി: ദിനേശ് വെള്ളാപ്പിള്ളി (നാഷണൽ സെക്രട്ടറി, സമീക്ഷ യു കെ ),  ഷാഫി റഹ്മാൻ (എൽ.കെ.എസ്)

(5) ഫിനാൻസ് കമ്മിറ്റി: എസ് ജയപ്രകാശ് (എൽ.കെ.എസ്)

(6) കൾച്ചറൽ കമ്മിറ്റി: ശ്രീജിത്ത്‌ ശ്രീധരൻ (ഡയറക്ടർ, എം എ യുകെ), നിധിൻ ചന്ദ് (എൽ.കെ.എസ്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top