സിഡ്നി > സിഡ്നിയിലെ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 'ഉത്രാട സന്ധ്യ' ഓണാഘോഷപരിപാടിയുടെ ഭാഗമായി നാറാണത്ത് ഭ്രാന്തന് നാടകം അവതരിപ്പിക്കുന്നു. ഒരു മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന നാടകത്തില്‍ ഇരുപതോളം അഭിനേതാക്കളാണ് അണി നിരക്കുക. അസോസിയേഷനിലെ അംഗങ്ങളായിട്ടുള്ള കലാകാരന്മാര് തന്നെയാണ് നാടകത്തിലെ വിവിധവേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
പശ്ചാത്തല സംഗീതത്തിന്റേയും രംഗപടത്തിന്റേയും പ്രകാശവിന്യാസത്തിന്റേയും അകമ്പടിയോടെ സജ്ജമാക്കുന്ന നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മനോജ് മുടക്കാരില്‍ ആണ്. സുരേഷ് മാത്യു സംവിധാനവും ശബ്ദ മിശ്രണവും നിര്‍വഹിക്കുന്നു.
ഓഗസ്ത് 18 ന് 2.30 മുതല്‍ ലിവര്‍ പൂള് ഓള് സെയിന്റ്സ് പാരിഷ് ഹാളില്‍ വെച്ച് നടക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി വിഭവ സമൃദ്ധമായ സദ്യയും നൃത്തനൃത്തേതര പരിപാടികളും അരങ്ങേറും .അഘോഷത്തിന്റെ ഭാഗമായി ഗാനമേളയും ഡിജെ മ്യൂസിക്കും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0411375191