24 September Sunday

ലാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Apr 26, 2023

നാഷ്‌വിൽ> 2023 ഒക്ടോബർ 20, 21, 22 തിയതികളിൽ ടെന്നസിയിൽ വെച്ച് നടക്കുന്ന ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ പതിമൂന്നാം ദേശീയസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം നാഷ്‌വില്ലിൽ നടന്നു. സമ്മേളനത്തിന്റെ നടത്തിപ്പിനായി അമ്പത്തിയൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു. നാഷ്‌വില്ലിലെ സാഹിത്യസംഘടനയായ സാഹിതിയുടെ നേതൃത്വത്തിലാണ്‌ സമ്മേളനം സംഘടിപ്പിക്കുന്നത്.

സാഹിതി ജനറൽ കൺവീനർ അശോകൻ വട്ടക്കാട്ടിൽ അധ്യക്ഷനായി. സാഹിതി വൈസ് ചെയർമാൻ ഷിബു പിള്ള, ലാന സെക്രട്ടറി ശങ്കർ മന, കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) മുൻ പ്രസിഡന്റ് സാം ആന്റോ, കാന ട്രഷറർ അനിൽ പത്യാരി, ഡോ. സുശില സോമരാജൻ, ലിനു രാജ്, അനിത ശങ്കരൻ എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന്റെ ആദ്യ രജിസ്ട്രേഷൻ ഇന്ത്യൻ അസോസിയേഷൻ ഓഫ് നാഷ്‌വിൽ (IAN) വൈസ് പ്രസിഡന്റ് ആദർശ് രവീന്ദ്രനില്‍ നിന്നും ലാന സെക്രട്ടറി ശങ്കർ മന ഏറ്റുവാങ്ങി.

സ്വാഗതസംഘം ഭാരവാഹികൾ: ചെയർമാന്‍: ഷിബു പിള്ള, വൈസ് ചെയർമാന്‍: രാകേഷ് കൃഷ്ണൻ, ജനറൽ കൺവീനർ: ശങ്കർ മന, ജോയിന്റ് കൺവീനർമാർ: രാജു കാണിപ്പയ്യൂർ, അനീസ് കുഞ്ഞു, സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാന്‍: സാം ആന്റോ, വൈസ് ചെയർമാന്‍: ബബ്ലൂ ചാക്കോ, ഫിനാൻസ് കമ്മിറ്റി ചെയർമാന്‍: അശോകൻ വട്ടക്കാട്ടിൽ, വൈസ് ചെയർമാന്‍: രാജീവ് ചന്ദ്രമന, കൾച്ചറൽ കമ്മിറ്റി ചെയർമാന്‍: അനിൽ ഗോപാലകൃഷ്‌ണൻ, വൈസ് ചെയർമാന്‍: ലിനു രാജ്, വെന്യൂ (Venue) കമ്മിറ്റി ചെയർമാന്‍: അനിൽ പത്യാരി, വൈസ് ചെയർമാന്‍: മനോജ് രാജൻ, പ്രോഗ്രാം കമ്മിറ്റി: ലാന എക്‌സിക്യൂട്ടിവ് കമ്മിറ്റി, പ്രസ്സ് & മീഡിയ: സാഹിതി കോർ കമ്മിറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top