14 April Wednesday

ബഹ്‌റൈന്‍ ഗ്രാന്‍ പ്രീ: ലൂയി ഹാമില്‍ട്ടണ് മിന്നും ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 30, 2021

മനാമ > ഫോര്‍മുല വണ്‍ ബഹ്‌റൈന്‍ ഗ്രാന്‍ പ്രീ കാറോട്ട മത്സരത്തില്‍ മെഴ്‌സിഡസ് ഡ്രൈവറും എട്ടു തവണ ലോക ചാമ്പ്യനുമായ ലൂയി ഹാമില്‍ട്ടന് ജയം. സഖൈറിലെ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ നടന്ന ഗ്രാന്‍ പ്രീയില്‍ 57-ാം ലാപ്പില ഒരു മണിക്കൂര്‍ 32 മിനിറ്റ് 3 സെക്കന്റിലാണ് 36 കാരനായ ഹാമില്‍ട്ടണ്‍ മെര്‍സിഡ്‌സിനെ വിജയ തീരത്തടുപ്പിച്ചത്. ഹാമില്‍ട്ടണ് 25 പോയിന്റുണ്ട്.

യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തിയ റെഡ്ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സീസണിലെ ആദ്യ മത്സരം മെഴ്‌സിഡസ് താരം സ്വന്തമാക്കിയത്. വെര്‍സ്റ്റാപ്പെന്‍ (18 പോയിന്റ്) ആണ് റണ്ണര്‍ അപ്പ്. മെര്‍സിഡ്‌സിന്റെ തന്നെ വട്ടേരി ബോട്ടാസ് (16 പോയിന്റ്) മൂന്നാം സ്ഥാനത്തെത്തി. മക്ലാരെന്റ ലാന്‍ഡോ നോറിസ് നാലാമതും റെഡ്ബുള്ളിന്റെ സെര്‍ജിയോ പെരെസ് അഞ്ചാമതുമെത്തി. ഫെരാരിയുടെ ചാള്‍സ് ലെക്ലാര്‍ക്ക് ആറാമതായാണ് ഫിനിഷ് ചെയ്തത്.

മൈക്കല്‍ ഷുമാക്കറെ പോലെ ഹാമില്‍ട്ടനും ഏഴുതവണ ലോക ഡ്രൈവര്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്.  ഫോര്‍മുല വണ്ണില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ഹാമില്‍ട്ടന്റെ പേരിലാണ്-96. ചരിത്രത്തിലെ ഏറ്റവും മികച്ച ഫോര്‍മുല വണ്‍ ഡ്രൈവര്‍മാരില്‍ ഒരാളായാണ് ഹാമില്‍ട്ടണ്‍ കണക്കാക്കപ്പെടുന്നത്. ബഹ്‌റൈന്‍ ഗ്രാന്‍ പ്രീയിലെ ഹാമില്‍ട്ടന്റെ അഞ്ചാമത്തെ വിജയമാണിത്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top