20 April Tuesday

ഇടതുമുന്നണി തുടർഭരണത്തിനായി സാംസ്കാരിക നായകർ എൽഡിഎഫ്‌ യുകെ ആന്റ്‌ അയർലണ്ട്‌ വേദിയിലെത്തുന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021

ലണ്ടൻ> നിയമസഭാ തിരഞ്ഞെടുപ്പിനുള്ള  വിപുലമായ പ്രചാരണപ്രവർത്തനങ്ങൾക്കു എൽഡിഎഫ്‌ യുകെ ആന്റ്‌ അയർലണ്ട്‌ കമ്മിറ്റി രൂപം നൽകി. തിരഞ്ഞെടുപ്പിനു മുൻപ് ഇനിയുള്ള എല്ലാ ആഴ്ചകളിലും  കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് മലയാളികൾക്ക് പ്രമുഖരായ വ്യക്തികൾ ഇടതുമുന്നണി വേദിയിൽ അണിനിരക്കും.

മലയാളികൾക്ക് പ്രിയപ്പെട്ട  സാംസ്കാരികനായകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സാഹിത്യ സംഭാഷണ സദസ്സ് മാർച്ച് 7 നു നടക്കും.  എഴുത്തുകാരൻ  സഖറിയ, കവി സച്ചിദാനന്ദൻ, ചിന്തകനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം തുടങ്ങിയവർ ആണ് യുകെയിലെയും അയർലണ്ടിലെയും പ്രവാസിമലയാളികളുമായി സംവദിക്കാൻ ഇടതുമുന്നണി വേദിയിൽ എത്തുന്നത്.   എന്തുകൊണ്ടാണ് മറ്റു മലയാളികളെപ്പോലെ തങ്ങളും ഇടതുപക്ഷ മുന്നണിയുടെ തുടർഭരണം   കേരളത്തിൽ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നതെന്ന് അവർ വിശദീകരിക്കും.  പ്രവാസിമലയാളിസുഹൃത്തുക്കളുടെ ചോദ്യങ്ങൾക്കു ഇവർ തങ്ങളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരം നൽകും. മാർച്ച് 7 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ എല്ലാവരെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

തുടർന്നുള്ള ആഴ്ചകളിലും പ്രമുഖവ്യക്തിത്വങ്ങളുമായി സംവദിക്കാൻ എൽഡിഎഫ്‌ യുകെ ആന്റ്‌ അയർലണ്ട്‌  വേദിയൊരുക്കും.   വനിതാ സമ്മേളനം ,  രാഷ്ട്രീയ വേദി  തുടങ്ങിയ പരിപാടികളാണ് വരും ദിവസങ്ങളിൽ നടത്തുക.  

കേരളത്തിലെ വലതുപക്ഷമാധ്യമങ്ങൾ സർക്കാരിനെതിരെ നിരന്തരം അപവാദ പ്രചരണം നടത്തുന്ന സാഹചര്യത്തിൽ ഈ അപവാദപ്രചാരണങ്ങളെ തുറന്നുകാട്ടുവാനും സർക്കാരിന്റെ ജനക്ഷേമവികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനും വേണ്ടി ദേശാഭിമാനി പത്രത്തിന്റെ പ്രചാരണപ്രവർത്തനങ്ങൾക്കു വേണ്ട സഹായങ്ങൾ നൽകുവാനും കമ്മിറ്റി തീരുമാനിച്ചു.

ഈ  പരിപാടികൾ വൻ വിജയം ആക്കണമെന്നും കേരളത്തിലെ ഇടതുമുന്നണി തുടർഭരണം ഉറപ്പിക്കുവാനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും ഒത്തൊരുമിച്ചു അണിചേരണമെന്നും കൺവീനർരാജേഷ് കൃഷ്ണ , മുരളി വെട്ടത്ത് (ജോ. കൺവീനർ) , മാനുവൽ മാത്യു (ജോ. കൺവീനർ),ഷൈമോൻ തോട്ടുങ്ങൽ തുടങ്ങിയവർ അഭ്യർത്ഥിച്ചു.

ഓൺലൈൻ ആയി zoom meeting പ്ലാറ്റ്‌ഫോമിൽ നടക്കുന്ന പരിപാടി അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി ) ഫേസ്‌ബുക്ക് പേജിൽ തത്സമയം കാണാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top