14 April Wednesday

പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കിയ നടപടി അഭിനന്ദനീയം: ബഹ്‌റൈന്‍ ഇടതുപക്ഷ കൂട്ടയ്മ

വെബ് ഡെസ്‌ക്‌Updated: Sunday Feb 28, 2021
 
മനാമ > കേരളത്തിലെ വിമാനതാവളങ്ങളില്‍ പ്രവാസികള്‍ക്കുള്ള ആര്‍ടിപിസിആര്‍ പരിശോധന സൗജന്യമാക്കിയ സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെ ബഹ്‌റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം  സ്വാഗതം ചെയ്തു.
 
കേന്ദ്ര സര്‍ക്കാര്‍ നാട്ടില്‍ വരുന്ന പ്രവാസികളോട് സ്വന്തം നിലയില്‍ ടെസ്റ്റ് നടത്തണമെന്ന് പ്രഖ്യാപിച്ച ക്രൂരതയ്ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച ഈ നീതി എല്ലാ പ്രവാസികളും സന്തോഷത്തോടെ നെഞ്ചേറ്റുകയാണ്. പ്രതിസന്ധിയിലും പ്രയാസത്തിലും കഴിയുന്ന പ്രവാസികെള ചേര്‍ത്ത് പിടിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. 
 
പ്രവാസികള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ക്ക് എന്നും പരിഹാരം കണ്ടെത്തിയ സര്‍ക്കാറാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് മുഖേനെ 150ഓളം സൗജന്യ ആംബുലന്‍സ് സര്‍വീസ് ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് മാത്രം ആയി ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്.120 ഓളം ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സ്വാന്ത്വനം ഫണ്ട് ലഭ്യമായി. ക്ഷേമനിധി പ്രവര്‍ത്തനം വ്യാപിപ്പിച്ചു നിരവധി പ്രവാസികളെ അംഗങ്ങളാക്കി. ലോക കേരള സഭ, നോര്‍ക്ക, പ്രവാസി ക്ഷേമനിധി ബോര്‍ഡ് എന്നിവയുടെ ഫലപ്രദമായ പ്രവര്‍ത്തനമാണ് ഈ കാലയളവില്‍ ഉണ്ടായത്.
 
മലയാളം മിഷന്‍ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ ആണ് ഭാഷാപഠനം നടത്തുന്നത്. അതിനായി നിരവധി സെന്ററുകള്‍ ബഹ്‌റൈനിലും പ്രവര്‍ത്തിക്കുന്നു .  മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത പ്രവാസി പ്രതിനിധികളുടെ  യോഗത്തില്‍ ടെസ്റ്റ് സൗജന്യം ആക്കുന്നത് ഉള്‍പ്പടെയുള്ള നിരവധി ആവശ്യങ്ങള്‍ ബഹ്‌റൈന്‍ ഇടതുപക്ഷ കൂട്ടയ്മ ഉന്നയിച്ചിരുന്നു.
 
പ്രവാസികള്‍ ഈ സര്‍ക്കാരിന്റെ തുടര്‍ഭരണം ആഗ്രഹിക്കുന്നവര്‍ ആണ്. 'ഉറപ്പാണ് എല്‍ഡിഎഫ്' ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം എന്നെ മുദ്രാവാഖ്യങ്ങളാണ് എല്‍ഡിഎഫ് ഇക്കുറി ഉയര്‍ത്തുന്നത്. അതു സാക്ഷത്കരിക്കാനുള്ള പരിശ്രമത്തില്‍ എല്ലാ പ്രവാസികളും അണിചേരാന്‍ കൂട്ടായ്മ കണ്‍വീനര്‍ സുബൈര്‍ കണ്ണൂര്‍ അഭ്യര്‍ത്ഥിച്ചു. 
 
ഇടതുപക്ഷ സാംസ്‌കാരിക പ്രവാസി സംഘടനകളുടെ നേതാക്കളായ മൊയ്തീന്‍ കുട്ടി പുളിക്കല്‍, റഫീക്ക് അബ്ദുള്ള, കാസിം നന്തി, ഫൈസല്‍ എഫ്എം, പി ശ്രീജിത്ത്,  ലിവിന്‍ കുമാര്‍, കെഎം സതീഷ്, ഡി സലിം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ അസംബ്ലി നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പ്രവാസി കൂട്ടായ്മകള്‍  രൂപീകരിച്ചു പ്രവര്‍ത്തനം ശക്തിപ്പെടുത്താനും  തീരുമാനിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top