18 June Friday

കേരള ജനതയ്ക്ക് അഭിവാദ്യം: ഖസീം പ്രവാസി സംഘം

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021
 
ബുറൈദ > നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരള ജനത നല്‍കിയ ഐതിഹാസിക വിജയത്തിന് ഖസീം പ്രവാസി സംഘം നന്ദി രേഖപ്പെടുത്തി. 
 
ഈ വിജയത്തിലൂടെ ആദ്യമായി കേരളത്തില്‍ ഒരു ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണം വരികയാണ്. രാഷ്ട്രീയ പ്രതിയോഗികളുടെ കുപ്രചാരണങ്ങളെയാകെ തള്ളിയാണ് ഇടതുപക്ഷത്തിന് ഇത്രയും വലിയൊരു വിജയം കേരളം സമ്മാനിച്ചത്. ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും അട്ടിമറിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ഗൂഢശ്രമങ്ങള്‍ക്കെതിരായി പൊരുതുന്ന ജനതയ്ക്ക് ഈ വിജയം ഊര്‍ജ്ജം പകരും. 
 
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഇടതുപക്ഷത്തിന്റെ ഈ വിജയം വ്യക്തമാക്കുന്നതെന്നും കേന്ദ്രകമ്മറ്റിയുടെ പത്രക്കുറിപ്പില്‍ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top