22 June Tuesday

എൽഡിഎഫ്‌ വിജയദിനം ആഘോഷമാക്കി സമീക്ഷ യു.കെ

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021

യു.കെയിൽ ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ പ്രവർത്തകർ എൽഡിഎഫ്‌ വിജയദിനം ആഘോഷിച്ചു. സ്വവസതികളിൽ ദീപങ്ങൾ തെളിച്ചും മധുരം വിതരണം ചെയ്‌തും പ്രവർത്തകർ ആഹ്ലാദം പങ്കിട്ടു.

നാടുമായുള്ള സമയ വ്യത്യാസം കണക്കിലെടുത്തു മെയ്  6നാണ്‌ സമീക്ഷ പ്രവർത്തകർ വിജയദിനം ആഘോഷിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത്‌ ഇടതുപക്ഷത്തിനു വേണ്ടി സമീക്ഷ പ്രവർത്തകർ സജീവമായി പ്രവർത്തിച്ചിരുന്നു. സമീക്ഷ യു.കെ പുറത്തിറക്കിയ രണ്ടാമൂഴം എന്ന ഹ്രസ്വചിത്രം സാമൂഹിക മാധ്യമങ്ങളിൽ തെരഞ്ഞെടുപ്പ്‌ കാലത്തു വലിയ ശ്രദ്ധ നേടിയ ഒന്നാണ്. തിരഞ്ഞെടുപ്പ് ദിവസം സമീക്ഷ യുകെ അംഗങ്ങൾക്കായി നൂറോളം പേർക്ക് പങ്കെടുക്കാൻ പറ്റുന്നരീതിയിൽ സൂം മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. വിജയദിനത്തിൽ പങ്കെടുത്ത എല്ലാ പ്രവർത്തകർക്കും സമീക്ഷ യുകെ നന്ദി അറിയിച്ചു.

അതോടൊപ്പം തുടർന്നു വലിയ ഒരു ദൗത്യമാണ് സമീക്ഷ യുകെ ഏറ്റെടുത്തിരിക്കുന്നത്. കോവിഡ് വാക്‌സിൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ  നിധിയിലേക്ക് വലിയ ഒരു തുക സമാഹരിക്കുവാനാണ് ശ്രമിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും നാഷണൽ പ്രസിഡന്റ്  സ്വപ്‌ന പ്രവീണും യുകെയിലെ മുഴുവൻ മലയാളികളോടും അഭ്യർത്ഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top