19 August Monday

ഇടത് മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക: തിരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 14-ന്

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019

കുവൈറ്റ് സിറ്റി> ആസന്നമായ ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുമുള്ള ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ വിളിച്ചു ചേർക്കുന്നു.

ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും അപകട ഭീഷണി നേരിടുന്ന ഈ ഘട്ടത്തിൽ ഇതിനെ ചെറുക്കുന്നതിനായി ഇടതുപക്ഷ സ്ഥാനാർത്ഥികൾ ജയിച്ചു വരേണ്ടത് അനിവാര്യമാണ്. പ്രവാസികളായ നമ്മൾക്കും ഈ ജനാധിപത്യ പ്രക്രിയയിൽ നിന്നും മാറിനിൽക്കാനാവില്ല.

മാർച്ച് 14-ന് വൈകിട്ട് 7 മണിക്ക് അബ്ബാസ്സിയ കല സെന്ററിൽ വെച്ചു നടക്കുന്ന കൺവെൻഷനിൽ ജനാധിപത്യ വിശ്വാസികളായ മുഴുവൻ മലയാളികളും പങ്കെടുക്കണമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 94013575, 67765810, 60315101എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


പ്രധാന വാർത്തകൾ
 Top