28 February Sunday

എല്‍ഡിഎഫ് വിജയത്തിന്‌ യുകെ മലയാളികളും: പ്രചാരണ കമ്മിറ്റി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 24, 2021

തിരുവനന്തപുരം > കേരളത്തിലെ ഇടതുപക്ഷ ജനകീയസര്‍ക്കാറിന്റെ ഭരണത്തുടര്‍ച്ച ലക്ഷ്യമാക്കി യുകെയില്‍ എല്‍ഡിഎഫ് ക്യാമ്പയിന്‍ കമ്മിറ്റി രൂപീകരിച്ചു. ഓണ്‍ലൈനായി നടന്ന പ്രഥമ ഇടതുമുന്നണി യുകെ പ്രചാരണ കണ്‍വെന്‍ഷനില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

രാജ്യത്തിനാകെ മാതൃകയായ ഇടതുപക്ഷ ബദല്‍ ആണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റേത് അദ്ദേഹം പറഞ്ഞു. ഇടത് സര്‍ക്കാരിന്റെ തുടര്‍ഭരണം നാടിന്റെ ആവശ്യം ആണെന്നും അതിനായി യുകെയിലെ പ്രവാസികള്‍ മുന്നിട്ടിറങ്ങണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു.



കണ്‍വീനര്‍ രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളാ കോണ്‍ഗ്രസ് (എം) നേതാവ് റോഷി അഗസ്റ്റിന്‍ എംഎല്‍എ മുഖ്യാതിഥി ആയിരുന്നു.  കേരളത്തിലെ പിണറായി സര്‍ക്കാര്‍ വളരെ മികച്ച പ്രവര്‍ത്തനം ആണ് കാഴ്ചവെക്കുന്നതെന്നും നാല്‍പതു വര്‍ഷം യുഡിഎഫിന്റെ ഭാഗമായി നിന്നിട്ടു കിട്ടാത്ത പരിഗണനയാണ് എല്‍ഡിഫില്‍ പുതുതായി വന്ന കേരളാകോണ്‍ഗ്രസിനു കിട്ടുന്നതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. മലയോര  മേഖലയിലെ ജനങ്ങളോടുള്ള പരിഗണന  യോടൊപ്പം വികസന സ്വപ്നങ്ങള്‍ക്ക്  യാതൊരു തടസവും ഉണ്ടാകാതിരിക്കാന്‍  ഇടതുപക്ഷ ഗവെര്‍ന്മെന്റ് പ്രത്യേകം ശ്രദ്ധിച്ചു. ആക്ഷേപങ്ങളുടെ പെരുമഴ ഉണ്ടായിട്ടും മുട്ട് മടക്കാതെ ദീര്‍ഘ വീക്ഷണത്തോടെ നാട് നയിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാണെന്നും റോഷി പറഞ്ഞു.

ഷൈമോന്‍ തോട്ടുങ്കല്‍ സ്വാഗതം പറഞ്ഞു. എഐസി യുകെയുടെ സെക്രട്ടറിയും എല്‍ഡിഎഫ് യുകെ മുഖ്യരക്ഷാധികാരിയുമായ ഹര്‍സെവ് ബെയ്ന്‍സ് ക്യാമ്പയിന്‍ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ 21 അംഗ കമ്മിറ്റി രൂപീകരിച്ചു. കണ്‍വീനറായി രാജേഷ് കൃഷ്ണയും ജോ. കണ്‍വീനര്‍മാരായി മുരളി വെട്ടത്തും മാനുവല്‍ മാത്യുവും ചുമതലയേല്‍ക്കും. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സബ് കമ്മിറ്റികള്‍ പിന്നീട് രൂപീകരിക്കുമെന്ന് കണ്‍വീനര്‍ യോഗത്തില്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top