22 September Sunday

പ്രളയദുരിതാശ്വാസത്തിന്‌ ബഹ്‌റൈന്‍ പ്രവാസി 15 സെന്റ് സ്ഥലം നൽകും

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

മനാമ>  പ്രവാസി കമ്മിഷന്‍ അംഗവും ബഹ്‌റൈന്‍ പ്രവാസിയുമായ സുബൈര്‍ കണ്ണൂര്‍  പ്രളയ ബാധിതര്‍ക്ക് 15സെന്റ് സ്ഥലം സൗജന്യമായി നല്‍കും. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്  കണ്ണവം പ്രദേശത്തെ പതിനഞ്ചു സെന്റ് സ്ഥലമാണ്‌  മൂന്നു പ്രളയ ബാധിതര്‍ക്കായി നല്‍കുക. അടുത്ത ദിവസം തന്നെ വസ്തുവിന്റെ രേഖകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്ന് സുബൈര്‍ കണ്ണൂര്‍ അറിയിച്ചു. കഴിഞ്ഞ പ്രളയ കാലത്തും സഹായമെത്തിക്കുവാനുള്ള  പ്രവര്‍ത്തനങ്ങളിൽ സുബൈര്‍ സജീവമായിരുന്നു. 1988ല്‍ സെയില്‍സ്‌‌മാനായാണ്‌ പ്രവാസ ജീവിതം ആരംഭിച്ചത്. 1989 മുതല്‍ ബഹ്‌റൈന്‍ പ്രതിഭ അംഗം. പ്രതിഭയുടെ പ്രസിഡന്റായിയും പ്രവര്‍ത്തിച്ചു. നിലവില്‍ പ്രതിഭ ഹെല്‍പ് ലൈന്‍ കണ്‍വീനറാണ്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top