കുവൈറ്റ് സിറ്റി> കുവൈറ്റിൽ ജോലി ചെയ്യുന്ന മകനെ കാണാൻ സന്ദർശക വിസയിലെത്തിയ മലയാളി വീട്ടമ്മ ഹൃദ്രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. തൃശൂർ പുറനാട്ടുകര സ്വദേശി ബേബി ജോസ് ആണ് കുവൈറ്റിൽവെച്ച് നിര്യാതയായത്. കുവൈറ്റ് എയർവെയ്സ് ഓപ്പറേഷൻ സുപ്രണ്ടന്റായ ബിജോയ് ജോസ് ആണ് മകൻ.
ബുധനാഴ്ച രാവിലെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായിരുന്നു. ഉച്ചയോടെ മരണപ്പെടുകയായിരുന്നു. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടന്നു വരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..