കുവൈത്ത് സിറ്റി> കുവൈത്ത് ധനമന്ത്രാലയത്തിൻറെ ഔദ്യോഗിക സിസ്റ്റത്തിനു നേരെ സൈബർ ആക്രമണം നേരിട്ടതായി അധികൃതർ വെളിപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെയാണ് ധനമന്ത്രാലയത്തിലെ ഒരു കമ്പ്യൂട്ടറിൽ വൈറസ് ആക്രമണം ഉണ്ടായത്. സൈബർ ആക്രമണത്തെ തുടർന്ന് പരിരക്ഷണ പ്രോട്ടോക്കോൾ സംവിധാനം പ്രവർത്തനക്ഷമമാവുകയും, ഹാർഡ്‌വെയർ ഉപകരണങ്ങൾ ഡിസ്കണക്റ്റായെന്നും മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യമായ സുരക്ഷനടപടികൾ സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.
അതേസമയം, സർക്കാറിന്റെ ഫിനാൻഷ്യൽ സെർവറുകളും മന്ത്രാലയത്തിനുള്ളിലെ മറ്റ് പ്രവർത്തനങ്ങളും തടസ്സമില്ലാതെ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. നാഷനൽ സൈബർ സെക്യൂരിറ്റി സെൻററുമായി ബന്ധപ്പെട്ടതായും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..