19 April Friday

പ​ക്ഷി​പ്പ​നി: കുവൈറ്റിൽ ഇ​ന്ത്യ​യി​ൽ​നി​ന്നുള്ള പ​ക്ഷി ഇ​റ​ക്കു​മ​തി​ക്ക് താൽക്കാലിക വി​ല​ക്ക്​

വെബ് ഡെസ്‌ക്‌Updated: Wednesday Feb 6, 2019

കുവൈറ്റ്‌ > ഇ​ന്ത്യ​യി​ലെ ചി​ല സം​സ്ഥാന​ങ്ങ​ളി​ൽ പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തിനെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ​നി​ന്ന് കോ​ഴി​യു​ൾ​പ്പെ​ടെ മു​ഴു​വ​ൻ പ​ക്ഷി​യു​ൽ​പ​ന്ന​ങ്ങ​ളു​ടെ​​യും ഇ​റ​ക്കു​മ​തി​ക്ക് കു​വൈ​റ്റ്‌ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. വിലക്ക് താൽക്കാലികമാണെന്നും പക്ഷിപ്പനി മുക്തമാകുന്ന മുറക്ക് വിലക്ക് നീക്കുമെന്നും അതികൃതർ അറിയിച്ചു. ആടുമാടുകളുടെ ഇറക്കുമതിക്ക് ഇറ്റലി, മെക്‌സിക്കോ എന്നീ രാജ്യങ്ങൾക്കുണ്ടായിരുന്ന വിലക്ക് നീക്കിയതായും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഇതിനിടെ പക്ഷിപനി ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കുവൈറ്റിൽ പക്ഷി വിൽപന മാർക്കറ്റിലെ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി. കുവൈറ്റിലെ പ്രധാന വിൽപന കേന്ദ്രമായ അൽ റായ് മാർക്കറ്റിലെ മുഴുവൻ വിൽപന കേന്ദ്രങ്ങളിലെയും പക്ഷികളെയാണ് അധികൃതർ കൊന്നൊടുക്കിയത്. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി, പ​രി​സ്ഥിതി, പൊ​ലീ​സ്​, കാ​ർ​ഷി​ക വിഭാഗം തുടങ്ങിയ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിലാണ് നടപടികളുണ്ടായത്‌. രോഗം ബാധിച്ച് പക്ഷികൾ  ചത്തൊടുങ്ങുന്നത് പതിവായതിനെ തുടർന്നാണ് പക്ഷികളെ കൊല്ലാൻ തീരുമാനിച്ചത്.

എന്നാൽ പക്ഷിപ്പനി മനുഷ്യജീവന് അപായമാകുന്ന തരത്തിൽ ജനങ്ങളിലേക്ക് ഇത്‌വരെ പടർന്നിട്ടില്ലെന്നു ആരോഗ്യ മന്ത്രാലയത്തെ ഉദ്ദരിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കി. പക്ഷികളും മൃഗങ്ങളുമായും ഇടപെടുമ്പോൾ ആവശ്യമായ മുൻകരുതൽ എടുക്കാൻ മന്ത്രാലയം രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. ആശുപത്രികളോട് പ്രത്യേക കരുതൽ നടപടികളെടുക്കാനും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top