25 October Sunday

സന്ദര്‍ശക വിസയിലെത്തിയവര്‍ ഈ മാസം അവസാനത്തോടെ തിരിച്ചു പോകണമെന്ന് കുവൈറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 18, 2020

കുവൈറ്റ് സിറ്റി> കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളം അടച്ചതിനാല്‍ കാലവധി നീട്ടി നല്‍കിയ സന്ദര്‍ശന വിസയിലുള്ളവര്‍ ഓഗസ്റ്റ് 31 നുള്ളില്‍ രാജ്യം വിടണമെന്ന്  കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ്  പ്രതിസന്ധിക്ക് തൊട്ട് മുമ്പായി ഒരു ലക്ഷത്തോളം ആളുകള്‍ സന്ദര്‍ശന വിസയില്‍ എത്തിയതായാണ് കണക്കാക്കുന്നത്.

 നേരത്തെ തന്നെ എല്ലാ വിഭാഗത്തില്‍ പെട്ട വിസകളും ഈ കാല പരിധിക്കിടയില്‍ സ്വമേധയ പുതുക്കി നല്‍കിയിരുന്നു. ആഗസ്ത്  മുപ്പത്തി ഒന്നിന് മുന്‍പ് സന്ദര്‍ശന വിസയില്‍ എത്തി തിരികെ പോകാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും ഇവരുടെ സ്‌പോണ്‍സര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 ഇതേ സമയം,  പുതിയ വിസയില്‍ രാജ്യത്തേക്ക് വന്നവര്‍ വേഗത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തു.  ആഗസ്ത് മുപ്പത്തിയൊന്നിന് മുന്‍പ് ഓണ്‍ലൈനായി വിസ പുതുക്കുവാനുള്ള  സൗകര്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  ഈ ദിവസത്തിനുള്ളില്‍ താമസ രേഖ പുതുക്കിയില്ലെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതേ സമയം കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ  31രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി. ആരോഗ്യ മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തല്‍ക്കാലം ഈ രാജ്യങ്ങളില്‍ നിന്നും നേരിട്ട് വരുന്നവര്‍ക്കുള്ള വിലക്ക് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top