19 October Saturday

ഏറ്റവും വലിയ ദേശീയ പതാക ഉയർത്തി ഗിന്നസിൽ കയറാൻ കുവൈറ്റ്‌

ടി വി ഹിക്‌‌‌മ‌ത്ത്‌Updated: Wednesday Feb 6, 2019

കുവൈറ്റ്‌ സിറ്റി > രാജ്യത്തെ ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ലോകത്തെ ഏറ്റവും നീളമുള്ള ദേശീയ പതാക പാറിച്ച് ഗിന്നസ്​ ബുക്കിൽ ഇടം നേടാൻ കുവൈറ്റ് തയ്യാറെടുക്കുന്നു. മുബാറക് അൽ കബീർ വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളും അധ്യാപകരുമടക്കമുള്ള നാലായിരം പേരാണ് പതാക ഉയർത്താനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്‌.

2019 മീറ്ററാണ് പതാകയുടെ നീളം, ഈ വരുന്ന പത്താം തീയതി രാവിലെയാണ് പതാക വാനിലുയരുക. വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അൽ ആസിമിയുടെ സാന്നിധ്യത്തിലായിരിക്കും ചടങ്ങ് നടക്കുക. വിവിധ മന്ത്രാലയത്തിലെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. വിദേശ പ്രതിനിധികളും ഗിന്നസ്​ബുക്ക് വിധികർത്താക്കളുടെ സാന്നിധ്യവും ചടങ്ങിലുണ്ടാകും.

രാജ്യത്തി​​ന്റെ അൻപത്തി എട്ടാം സ്വാതന്ത്ര്യദിനവും വിമോചനത്തി​​ന്റെ ഇരുപത്തി എട്ടാമത് വർഷവും കുവൈറ്റ് അമീർ അധികാരമേറ്റത്തി​​ന്റെ പതിമൂന്നാം വാർഷികവും പ്രമാണിച്ചാണ് ഇപ്രാവശ്യം ഭീമൻ ദേശീയ പതാകയൊരുക്കാൻ തീരുമാനിച്ചതെന്ന് മുബാറക് അൽ കബീർ വിദ്യാഭ്യാസ മേഖല ഡയറക്‌ടർ മൻസൂർ അൽ ദൈഹാനി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top