28 February Sunday

വിലക്ക് നീക്കുന്നു; പ്രവാസികള്‍ക്ക് 21 മുതല്‍ കുവൈത്തിലേക്ക് തിരിച്ചുവരാം

ടിവി ഹിക്മത്ത്Updated: Wednesday Feb 17, 2021
കുവൈറ്റ്‌സിറ്റി >  പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക പ്രവേശന വിലക്ക് നീക്കാന്‍ കുവൈറ്റ് തീരുമാനിച്ചു. ഈ മാസം 21 ഞായറാഴ്ച മുതല്‍ പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് വരാം.  ഒരു ദിവസം ആയിരം യാത്രക്കാര്‍ എന്ന കണക്കില്‍ മാത്രമായിരിക്കും പ്രവേശനമെന്ന് അധികൃതര്‍ വ്യക്തമാക്കി. 
 
അതിതീവ്ര ശേഷിയുള്ള കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രാജ്യത്തേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം ആയിരമായി കുവൈറ്റ് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ നില തല്‍ക്കാലം തുടരാനാണ് തീരുമാനം. 
 
അതേസമയം,  ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്  ഏര്‍പ്പെടുത്തിയ യാത്രാ നിരോധനം തുടരും. ഈ രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ നേരിട്ട് യാത്രാ വിലക്കില്ലാത്ത യുഎഇ ഉള്‍പ്പെടയുള്ള രാജ്യങ്ങളില്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റെയിനില്‍ കഴിയണം. രാജ്യത്ത് എത്തുന്ന എല്ലാവരും സ്വന്തം ചെലവില്‍ 7 ദിവസത്തെ ഹോട്ടല്‍ ക്വാറന്റയിനില്‍ കഴിയണം. അതിനുശേഷം ഏഴു ദിവസത്തെ ഗാര്‍ഹിക ക്വാറന്റയ്‌നും ഉണ്ട്. 
 
യാത്രക്കാര്‍ക്ക്് വരുന്നതിന് 72 മണിക്കൂറിനിടെ ചെയ്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം. കുവൈറ്റ് മുസാഫര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. വിമാന ടിക്കറ്റിനൊപ്പം കുവൈത്ത് വിമാനതാവളത്തില്‍ നടത്തുന്ന പിസിആര്‍ പരിശോധയുടെ 30 ദിനാറും പിടിക്കും. വിമാന ടിക്കറ്റിനും  ക്വാറന്റെയിനുമൊക്കെയായി ഭീമമായ തുകയാണ് പ്രവാസികള്‍ക്ക് നല്‍കേണ്ടി വരിക എന്നതാണ് ഏറെ പ്രയാസകരം.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top