22 April Monday

ദേശീയ വിമോചന ദിനാഘോഷം, 706 തടവുകാർക്ക‌് മോചനം ലഭിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

കുവൈറ്റ് സിറ്റി> കുവൈറ്റിലെ ദേശീയ- വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി നൂറുകണക്കിന് തടവുകാർക്ക് ജയിലിൽ നിന്നും മോചനത്തിന് വഴിയൊരുങ്ങുന്നു. 706 തടവുകാർക്കാണ് ഇത് വഴി  മോചനം ലഭിക്കുക. ഇത് സംബന്ധിച്ച ഉത്തരവ് കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ ജാബർ അൽ അഹമ്മദ് അൽ സബാഹ് പുറപ്പെടുവിച്ചു. ഉത്തരവിന്റെ ബലത്തിൽ 47 സ്വദേശികൾ ഉൾപ്പെടെ 121 തടവുകാർ തിങ്കളാഴ്ച മോചിതരാകും.

548 പേർക്ക് ശിക്ഷാ കാലാവധിയിൽ ഇളവും ലഭിക്കും. ഇ​തു​കൂ​ടാ​തെ 1074 പേ​ർ​ക്ക് പി​ഴ ഒ​ഴി​വാ​ക്കി കൊ​ടു​ക്കു​ക​യും 97 പേരെ നാടുകടത്താനുള്ള തീരുമാനവും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ തീ​വ്ര​വാ​ദ കേ​സി​ലും മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ലും ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് അ​മീ​രി കാ​രു​ണ്യ​ത്തി​ൽ ഇളവ് ലഭിക്കില്ല. എല്ലാ വർഷവും ഇത്തരം ആഘോഷങ്ങളുടെ ഭാഗമായി തടവുകാർ ഉൾപ്പെടെയുള്ളവർക്ക്മോചനവും ശിക്ഷ കാലയളവിൽ ഇളവുകളും കുവൈറ്റ് അമീർ പ്രഖ്യാപിക്കാറുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top