21 April Sunday

ദേശീയ വിമോചന ദിനാഘോഷം; കുവൈറ്റിൽ നീണ്ട അവധി

വെബ് ഡെസ്‌ക്‌Updated: Saturday Feb 9, 2019

കുവൈറ്റ് സിറ്റി > ദേശീയ വിമോചന ദിന ആഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിൽ ഫെബ്രവരി ഇരുപത്തി നാലു മുതൽ ഇരുപത്തി ആറാം തീയതിവരെ അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമീഷൻ അറീയിച്ചു. ഫെബ്രവരി ഇരുപത്തി രണ്ട്, ഇരുപത്തി മൂന്ന് തീയതികൾ വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും ആയതുകൊണ്ട് തന്നെ ഫലത്തിൽ അഞ്ചു ദിവസത്തെ ഒഴിവു ദിനമായിരിക്കും സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ലഭിക്കുക.

അപൂർവം വരുന്ന സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഈ അവധി ദിനങ്ങൾ ലഭ്യമാകും. ഫെബ്രവരി ഇരുത്തി ഏഴാം തീയതി മുതൽ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ സാധാരണ നിലയിലുള്ള ഇടപാടുകൾ പുനരാരംഭിക്കുമെന്നും കമീഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top