23 August Friday

സാരഥി സര്‍ഗ്ഗസംഗമം- 2019

വെബ് ഡെസ്‌ക്‌Updated: Monday Feb 4, 2019

കുവൈറ്റ‌്> സാരഥി കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടേയും കുട്ടികളുടെയും സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി എല്ലാവര്‍ഷവും നടത്തിവരാറുള്ള, രാഗ, ഭാവ, താള മേളങ്ങളുടെ സംഗമവേദിയായ "സര്‍ഗ്ഗസംഗമം" ഈ വര്‍ഷവും മൂന്ന് ദിവസങ്ങളിലായി നാല് വിവിധവേദികളിലായി അരങ്ങേറി. 50 ലധികം  മത്സര ഇനങ്ങളിലായി കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍,സീനിയര്‍,ജനറല്‍ എന്നീ അഞ്ച് വിഭാഗങ്ങളിലായി 13 സാരഥി പ്രാദേശികസമിതികളില്‍  നിന്നായി 800-ൽ പരം മല്‍ത്സരാര്‍ത്ഥികള്‍, വിധികർത്താക്കളായി

കുവൈറ്റിലെ  കലാ സംസ്കാരീക രംഗത്തെ പ്രഗൽഭരായ വ്യക്തികള്‍ ,  പ്രവാസലോകത്തെ തിരക്കേറിയ ജീവിതയാഥര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ സര്‍ഗ്ഗവാസനകള്‍ പ്രദര്‍ശിപ്പിക്കാന്‍ ലഭിക്കുന്ന അസുലഭമായ അവസരം മത്സരാര്‍ത്ഥികളും അത് കണ്ട് ആസ്വദിച്ച് പ്രോത്സാഹിപ്പിക്കാന്‍ എത്തിയ കുടുംബാഗങ്ങളുടെ സാന്നിദ്ധ്യവും, മികച്ച  സംഘാടന മികവും ആദ്യന്തം സര്‍ഗ്ഗസംഗമ വേദിയെ സമ്പുഷ്ടമാക്കി.

ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ, ഖൈത്താനിൽ വച്ച് നടന്ന സമാപന സമ്മേളനം  സാരഥി പ്രസിഡന്റ് സുഗുണൻ കെ വി  ഭദ്രദീപം കൊളുത്തി ഉദ‌്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ സിജു സദാശിവൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ സാരഥി ജനറല്‍ സെക്രട്ടറി അജി കെ ആർ,  സാരഥി രക്ഷാധികാരി സുരേഷ് കൊച്ചത്ത്,  ട്രസ്റ്റ് വൈസ് ചെയർമാൻ സജീവ് നാരായണന്‍, ട്രസ്റ്റ് സെക്രട്ടറി സജീവ് എന്നിവർ ആശംസകൾ അർപ്പിക്കുകയും സാരഥി ട്രഷറര്‍ ബിജു സി വി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

തദവസരത്തിൽ സാരഥി കുവൈറ്റ് ഫെബ്രുവരി 25ന് നടത്തുന്ന കാർണിവൽ "ഇന്ത്യ ഫെസ്റ്റ് 2019' ന്റെ ഫ്ലൈയർ പ്രകാശനം സാരഥി കുവൈറ്റിന്റെ ആനുവൽ സ്പോൺസറായ ആയ ബിഇസി  (ബഹറിൻ എക്സ‌്ചേഞ്ച‌് കമ്പനി) മാർക്കറ്റിങ്ങ് മാനേജർ രാംദാസ് നായർ, ഇന്ത്യ ഫെസ്റ്റ് കൺവീനർ ജയകുമാർ എൻ എസ‌് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. തുടർന്ന്  സർഗ്ഗസംഗമത്തിൽ വിജയികളായവർക്കുള്ള ഉപഹാരങ്ങളും പ്രശസ്തിപത്രവും വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളില്‍ കലാതിലകം, കലാപ്രതിഭ പട്ടത്തിന് അര്‍ഹരായവരുടെ പേരുകള്‍ താഴെ ചേര്‍ക്കുന്നു.

സബ്ജൂനിയര്‍ വിഭാഗത്തിൽ ഹൃഷികേശ് സുദർശൻ (കലാപ്രതിഭ), ദേവപ്രിയ ദീപക്(കലാതിലകം), ജൂനിയര്‍ വിഭാഗത്തിൽ മിലൻ റെജി (കലാപ്രതിഭ), കൃഷ്ണേന്ദു വിനോദ് (കലാതിലകം), സീനിയര്‍ വിഭാഗത്തിൽ നിഖിൽ സുധാകരൻ (കലാപ്രതിഭ),  അനഖ വിനോദ് (കലാതിലകം),  ജനറല്‍ വിഭാഗത്തിൽ സുരേഷ് KP (കലാപ്രതിഭ), സിന്ധു വിനോദ് (കലാതിലകം).

 ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന പ്രാദേശിക സമിതിക്കുള്ള  എവറോളിംഗ് ട്രോഫിക്ക് ഫാഹഹീൽ പ്രാദേശിക സമിതിയും രണ്ടാം സ്ഥാനത്തിന് മംഗഫ് ഈസ്റ്റ് പ്രാദേശിക സമിതിയും അര്‍ഹരായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top