19 June Wednesday

കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ വിമൻസ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 29, 2019

കുവൈറ്റ‌്> കോഴിക്കോട് ജില്ലാ എൻ ആർ ഐ അസോസിയേഷൻ വിമൻസ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബാസിയയിൽ നടന്ന വനിതാ അംഗങ്ങളുടെ ജനറൽ ബോഡിയോഗത്തിൽ സന്ധ്യ ഷിജിത് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ കൃഷ്ണൻ കടലുണ്ടി ഉദ്ഘാടനം ചെയ്തു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് : ലീന  റഹ്മാൻ,  സെക്രട്ടറി അഷീഖ ഫിറോസ്. ട്രഷറർ സാജിദ നസീർ,  വൈസ് പ്രസിഡണ്ട്  റാഫിയ അനസ് ജോയിൻ സെക്രട്ടറി ഷാഹിന സുബൈർ. സെക്രട്ടറിമാരായി റമി ജമാൽ, സുഹറ അസീസ് (ചാരിറ്റി),  ജയലളിത കൃഷ്ണൻ, സന്ധ്യ ഷിജിത് (മെമ്പർഷിപ്പ‌്), ദില്ലാറ  ധർമ്മരാജ് (കൾച്ചറൽ)എന്നിവരെയും തെരഞ്ഞെടുത്തു

അബ്ദുറഹ്മാൻ കളത്തിൽ,  സത്യൻ വരൂണ്ട എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.  ഉബൈദ് ചക്കിട്ടക്കണ്ടി, മുഹമ്മദലി അറക്കൽ,  ഫിറോസ് നാലകത്ത് എന്നിവർ സംസാരിച്ചു. സുഹറ അസീസ് സ്വാഗതവും സാജിദ അലി നന്ദിയുംപറഞ്ഞു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top