കുവൈറ്റ് സിറ്റി> ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക് ) പ്രതിനിധികൾ ഇന്ത്യൻ അംബാസിഡർ സിബി ജോർജിനെ സന്ദർശിച്ചു. കഴിഞ്ഞ 5 വർഷമായി സംഘടന കുവൈറ്റിലും ഒപ്പം നാട്ടിൽ ആലപ്പുഴ ജില്ലയിലും ചെയ്തിട്ടുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങൾ അംബാസിഡറെ ധരിപ്പിച്ചു.
കുവൈറ്റ് മലയാളി സമൂഹത്തിന്റെ പ്രത്യേകിച്ച് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആലപ്പുഴ നിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു. രാജീവ് നടുവിലെമുറി, ബിനോയ് ചന്ദ്രൻ, കുര്യൻ തോമസ്, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, നൈനാൻ ജോൺ,സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം, പ്രജീഷ് മാത്യു എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
ഗാർഹിക തൊഴിൽ വിസയിലും, മറ്റ് തൊഴിൽ വിസയിലും കുവൈറ്റിൽ എത്തി വഞ്ചിതരാകുന്ന ആളുകൾ അവർ വന്ന ഏജൻസിയുടെ വിവരങ്ങൾ എംബസിക്ക് കൈമാറാൻ എല്ലാവരും സന്നദ്ധരാകണമെന്ന് അംബാസിഡർ അഭ്യർത്ഥിച്ചു.
ബ്ലാക്ക്ലിസ്റ് ചെയ്യപ്പെട്ട കമ്പനികൾ തുടർ റിക്രൂട്ട്മെന്റ് നടത്തുന്നത് നിരീക്ഷിക്കണം എന്നും രോഗാതുരർക്കു നാട്ടിൽനിന്നും മരുന്നുകൾ കൊണ്ടുവരുവാനുള്ള തടസം ചർച്ച ചെയ്തു പരിഹരിക്കണം എന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
വിസിറ്റ് കൊമേർഷ്യൽ വിസകൾ നിർത്തിവെച്ചത് പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യകത കുവൈറ്റ് ഭരണകൂടത്തോട് എംബസി ധരിപ്പിക്കണം എന്ന് അഭ്യർത്ഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..