15 October Tuesday

കുവൈറ്റില്‍ അനധികൃത താമസക്കാരുടെ എണ്ണം കൂടിയെന്ന് കണക്കുകള്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

കുവൈറ്റ്‌ സിറ്റി> കുവൈത്തിൽ അനധികൃത താമസക്കാരുടെ വർദ്ധിച്ചതായി താമസകാര്യ വിഭാഗം പുറത്തു വിട്ട സ്ഥിതി വിവര കണക്കിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏപ്രിൽ മുതലുള്ള കണക്കനുസരിച്ച് ഒരു ലക്ഷത്തി പതിയ്യായിരമായിരം പേര്‍  അനധികൃത താമസക്കാരായി രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

താമസ നിയമ ലംഘകർക്ക്‌ പിഴകൂടാതെ രാജ്യം വിട്ടുപോകാനോ അല്ലെങ്കിൽ പിഴയടച്ച്‌ താമസരേഖ നിയമ വിധേയമാക്കാനോ കഴിഞ്ഞ വർഷം മൂന്നു മാസത്തെ പൊതുമാപ്പ് അനുവദിച്ചിരുന്നു. ഇത് പ്രയോജനപ്പെടുത്തി അന്‍പത്തി എട്ടായിരത്തോളം പേരാണ് രാജ്യം വിട്ടത്.

ഇതിനു ശേഷം അനധികൃത താമസക്കാരുടെ എണ്ണം ഒരു ലക്ഷത്തി ഏഴായിരമായി കുറയുകയും ചെയ്തിരുന്നു. വീണ്ടും അനതികൃത താമസക്കാരുടെ എണ്ണം വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായ തെരച്ചിലിനും പിടിക്കപ്പെടുന്നവരെ അവരവരുടെ നാട്ടിലേക്ക് തിരിച്ചയക്കുവാനുമുള്ള പുതിയ നടപടികലാലോചിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top