18 October Friday

കുവൈറ്റ്‌ ദേശീയ ദിനം, "വിൻറ്റർ കാർണിവൽ-2019' ഫെബ്രുവരി 25ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Feb 24, 2019

കുവൈറ്റ്‌ സിറ്റി> കുവൈറ്റിലെ പ്രമുഖ മലയാളി വ്യവസായ ഗ്രൂപ്പായ എൻ.ബി.ടി.സി കുവൈറ്റ്‌ ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 'വിൻറ്റർ കാർണിവൽ-2019' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഫെബ്രുവരി 25 നാണ് നടക്കുകയെന്ന് മാനേജിങ് ഡയറക്ടർ കെ.ജി.എബ്രഹാം പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ദേശീയദിനത്തോടനുബന്ധിച്ച് കുവൈത്തിനോടുള്ള ആദരവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു കൊണ്ട് എൻ.ബി.ടി.സി സംഘടിപ്പിക്കുന്ന മാരത്തോന്‍ പത്മശ്രീ. അഞ്ചു ബോബി ജോർജ് ഫ്ലാഗ് ഓഫ് ചെയ്യും  മേളയുടെ ഭാഗമായി ഫുഡ് ഫെസ്റ്റ്, സ്റ്റേജ് ഷോ, അവാർഡ്  വിതരണം, സംഗീത സന്ധ്യ  എന്നിവയും നടക്കും.

തൊഴിലാളികളുടെ ക്ഷേമത്തിന് ഭവന പദ്ധതി ഉള്‍പ്പെടയുള്ള നിരവധി പ്രൊജക്ടുകള്‍ കമ്പനി നടപ്പാക്കികൊണ്ടിരിക്കുന്നുണ്ടെന്നും, ഇതിന്റെ ഭാഗമായി ഈ വര്‍ഷവും സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന ഇരുപത്തി അഞ്ചു തൊഴിലാളികള്‍ക്ക് വീട് വെച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ പ്രളയമുണ്ടായ സമയത്ത് മൂന്നര കോടി രൂപ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കുകയും 10 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടികളില്‍ എൻ.ബി.ടി.സി ചെയർമാൻ മുഹമ്മദ് എൻ. അൽ-ബദ്ദയും കെ.ഓ.സി. കെ.എന്‍.പി.സി ഉദ്ദ്യോഗസ്ഥരും നിരവധി സ്വദേശികളും പങ്കെടുക്കുമെന്നും കെ.ജി.എബ്രഹാം പറഞ്ഞു. പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഫിനാന്‍സ് ഡയറക്ടര്‍ ഷിബി എബ്രഹാമും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top