22 April Monday

കുവൈറ്റ് എലത്തൂർ അസോസിയേഷൻ (കെഇഎ) പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 29, 2019

കുവൈറ്റ് സിറ്റി> കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ (കെഇഎ) 2017-–-19  വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രസിഡന്റായി അസീസ് പാലാട്ടിനെയും ജനറൽ സെക്രട്ടറി ആയി നാസർ എം കെ, ട്രഷറർ ആയി റിഹാബ് നടുക്കണ്ടി എന്നിവരെയും തെരെഞ്ഞെടുത്തു. പ്രസിഡന്റ‌് അസീസ് പാലാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം  മുഖ്യരക്ഷാധികാരി ഇ കെ റസാഖ് ഹാജി ഉദ്ഘാടനം ചെയ്തു. റഫീഖ് നടുക്കണ്ടി സ്വാഗത പ്രസംഗവും, ജന: സെക്രട്ടറി നാസർ എം കെ നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top