12 October Saturday

കുവൈത്തിലെ ഇന്ത്യൻ അംബാസഡർ മന്ത്രിമാരുമായും ആർമി ചീഫുമായും കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

കുവൈത്ത് സിറ്റി > ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അബ്ദുല്ല ദാഹി അൽ അജീൽ അൽ അസ്‌കറുമായി കൂടിക്കാഴ്ച നടത്തി. സഹകരണ ശ്രമങ്ങളിലൂടെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപ സഹകരണവും മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. കുവൈത്ത് കമ്യൂണിക്കേഷൻ അഫയേഴ്‌സ് സഹമന്ത്രി ഒമർ സൗദ് അൽ ഒമറുമായും ഡോ.ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി. വളർന്നുവരുന്ന ഐ.സി.ടി, ഡിജിറ്റൽ സാങ്കേതിക മേഖലകളിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണത്തിന്‍റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികളെ കുറിച്ച്‌ ഇരുവരും സംസാരിച്ചു.

കുവൈത്ത് ആർമി ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്‍റ് ജനറൽ പൈലറ്റ് ബന്ദർ അൽ മുസൈനുമായും അംബാസഡർ സംസാരിച്ചു. ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു. കുവൈത്തിലെത്തുന്ന മൂന്ന് ഇന്ത്യൻ നാവിക കപ്പലുകളുടെ സന്ദർശനം ഉൾപ്പെടെയുള്ള വിഷയങ്ങളും വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top