മനാമ > കോവിഡ് വ്യാപനം തടയാനായി പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈത്ത് അനിശ്ചിത കാലത്തേക്ക് നീട്ടി. സ്വദേശി യാത്രക്കാര്‍ക്ക് രാജ്യത്തിലേക്ക് പ്രവേശനം അനുവദിക്കും. എന്നാല്‍, ഇവര്‍ക്ക് 14 ദിവസം ക്വാറന്റയ്ന്‍ നിര്‍ബന്ധമാക്കി.
ഞായറാഴ്ച മുതല്‍ പ്രവാസികള്‍ക്ക് കര്‍ശന ഉപാധികളോടെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചു. ഒരു ദിവസം ആയിരം യാത്രക്കാര്‍ എന്ന തോതിലാണ് പ്രവേശനമെന്നും അറിയിച്ചിരുന്നു. ഉയര്‍ന്ന കോവിഡ് വ്യാപനമുള്ള 35 രാജ്യക്കാര്‍ക്ക് നേരിട്ട് വരാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീ്ക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിരുന്നു. എന്നാല്‍, ഇതിനു വിരുദ്ധമായി ശനിയാഴ്ച രാത്രി പൊടുന്നനെ പ്രവേശന വിലക്ക് നീട്ടിയതായി ഡിജിസിഎ ട്വിറ്ററില്‍ അറിയിക്കുകയായിരുന്നു. ആരോഗ്യ മന്ത്രാലയം ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അടിയന്തിര തീരുമാനമെന്നും ട്വിറ്ററില്‍ പറഞ്ഞു. സ്വദേശികള്‍ക്ക് ഏഴു ദിവസം ഹോട്ടലിലും ഏഴു ദിവസം വീട്ടിലുമായിരിക്കും ക്വാറന്റയ്ന്‍.
കോവിഡ് വ്യാപന പാശ്ചാത്തലത്തില്‍ കഴിഞ്ഞ ഫെബ്രുവരി ഏഴു മുതലാണ് കുവൈത്ത് പ്രവാസികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.
ഉയര്‍ന്ന അപകട സാധ്യതയുള്ള ഇന്ത്യയടക്കം 35 രാജ്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതായും പകരം ഇവര്‍ക്ക് കുവൈത്തിലെ ഹോട്ടലുകളില്‍ 14 ദിവസം ക്വാറന്റയ്ന്‍ നിര്‍ബന്ധമാക്കിയതായും ശനിയാഴ്ച ഡിജിസിഎ അറിയിച്ചിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ അതും ദീര്‍ഘിപ്പിച്ചിരിക്കയാണ്. വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക 68 ആയും ഉയര്‍ത്തിയിട്ടുണ്ട്. ആഗസ്ത് മുതലാണ് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..