18 June Friday

കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പാപ്പിനിശേരി സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 26, 2021

കുവൈറ്റ് സിറ്റി > കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ പാപ്പിനിശേരി പാഴഞ്ചിറ സ്വദേശിയും സ്‌പീഡക്‌സ് കാർഗോ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ചെറിയ മാരിക്കണ്ടി ഹംസ (57) ആണു മരണമടഞ്ഞത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അദാൻ, മിഷ്‌റഫ് ഫീൾഡ് ആശുപത്രികളിൽ ചികിൽസയിലായിരുന്നു. ഭാര്യ ഹമീദ. മക്കൾ നജാദ്, നാസിം, നവാല. മൃതദേഹം കോവിഡ് പ്രോടോകോൾ പ്രകാരം കുവൈത്തിൽ സംസ്‌കരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top