21 November Thursday

പാലക്കാട് പ്രവാസി അസ്സോസിയേഷൻ ബാലസംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2019

ഫഹാഹീൽ > പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ഫഹാഹീൽ ഏരിയ ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ബാലസംഗമം സംഘടിപ്പിച്ചു. മഗംഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകൾ, മലയാള പഠന കളരിയുടെ ആരംഭം കുറിക്കൽ, പുതിയതായി തുടങ്ങിയ പൽപക് വായനശാലയുടെ പുസ്തക വിതരണം, വിജ്ഞാനപ്രദവും വിനോദപരവുമായ ഗൈമുകൾ എന്നിവയും സംഘടിപ്പിച്ചുചടങ്ങുകൾക്ക് വിമല വിനോദ്, ശ്യാമാ സുചിത്, സിന്ദു വർമ്മ, സംഗീത ഹരിഹരൻഹൃത്വിക് ശിവദാസ്, ശ്രുതി നാരായണൻ കുട്ടി എന്നിവർ നേത്യത്വം നൽകി.

ആൻ മറിയം ജിജു  സ്വാഗതവും ഹരികൃഷ്ണൻ നല്ലൂർ നന്ദിയും പറഞ്ഞ ചടങ്ങിൽ പൽപക് രക്ഷാധികാരി വി. ദിലി, ജന. സെക്രട്ടറി സുരേഷ് പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു.


പ്രധാന വാർത്തകൾ
 Top