22 May Wednesday

ഹൂസ്റ്റണില്‍ കെഎച്എസി ന്റെ കുടുംബ സംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

യുഎസ്> ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കേരളാ ഹിന്ദു സൊസൈറ്റിയുടെ കുടുംബയോഗം ഹൂസ്റ്റണ്‍ സ്റ്റാഫോര്‍ഡിലുള്ള നായര്‍ പ്ലാസയില്‍ വച്ച് 2019 ഏപ്രില്‍ മാസം ഇരുപതാം തീയതി നടന്നു.

 ഹൂസ്റ്റണിലെ ഹിന്ദു സൊസൈറ്റിയുടെ ജനനത്തെക്കുറിച്ചും അതിന്റെ  ഇന്നുവരെയുള്ള വളര്‍ച്ചയെക്കുറിച്ചും, സനാതന ധര്‍മ്മവിശ്വാസികള്‍ക്കായി കേരളത്തനിമയില്‍  വിദഗ്ധ ശില്‍പികളായ ശബരീശന്‍, റിജേഷ്, ഗിരീശന്‍ എന്നിവരുടെ കരവിരുതില്‍  നിര്‍മിച്ച ഗുരുവായൂരപ്പന്‍ ക്ഷേത്രത്തെക്കുറിച്ചം കെഎച്എസ്  പ്രസിഡന്റ്  സംസാരിച്ചു.



തദവസരത്തില്‍ കെഎച്എസ്  പ്രസിഡന്റ് ശശിധരന്‍ നായരുടേയും പൊന്നമ്മ നായരുടെയും നാല്‍പ്പത്തി ആറാമത് വിവാഹവാര്‍ഷികം ആഘോഷിക്കുകയും മാധവന്‍ പിള്ള സിപിഎ, ഷണ്‍മുഖന്‍ വല്ലുളിശ്ശേരി എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിക്കുകയും അജിത് നായര്‍, സുരേഷ് പിള്ള എന്നിവര്‍ ഉപഹാരം നല്‍കിയും മുന്‍ പ്രസിഡണ്ട് ബിജു പിള്ള
ക്ഷേമാശംസകളും സ്‌നേഹാശംസകളും നല്‍കി  ആദരിക്കുകയും ചെയ്തു.

ജയന്‍ അരവിന്ദാക്ഷന്‍, അനിതാ മധു എന്നിവര്‍ പരിപാടികള്‍ നിയന്ത്രിക്കുയും തുടര്‍ന്ന് ആനന്ദ്, മധുചിറക്കല്‍, സത്യന്‍പിള്ള, സുരേന്ദ്രന്‍ കളത്തിത്തറ, രമാപിള്ള, പ്രകാശന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രുചി ഭേദങ്ങളുടെ സാക്ഷാത്കാരം തന്നെ നടന്നു. മികച്ച രീതിയില്‍ കുടുംബ സംഗമം സംഘടിപ്പിച്ചതിന്ന് അംഗങ്ങള്‍ നന്ദി പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top