19 September Saturday

കെ.റ്റി.എം.സി.സി അഞ്ചാമത് ടാലൻ്റ് ടെസ്റ്റ് സൂം ആപ്പിൽ 22ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020

കുവൈറ്റ്>  കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി ) അഞ്ചാമത്   ടാലൻ്റ് ടെസ്റ്റ് ആഗസ്റ്റ് 22ന് നടത്തുന്നു. രാവിലെ  8 മുതൽ 2  സൂം ആപിലാണ്‌ മൽസരങ്ങൾ നടത്തുക. മാർത്തോമ്മാ , സി.എസ്.ഐ ,ഇവാഞ്ചലിക്കൽ,  ബ്രദറൻ, പെന്തക്കോസ്ത് എന്ന അഞ്ച് സഭാ വിഭാഗങ്ങളിൽ നിന്നായി 25 സഭകളിൽ നിന്നും 500 പ്രതിനിധികൾ മത്സരത്തിൽ പങ്കെടുക്കുന്നു.

സമൂഹഗാനം, ടെലിഫിലിം, വിഡിയോ ന്യൂസ് ബുള്ളറ്റിൻ, ക്രിസ്തീയഗാനം ,പ്രസംഗം ,ചെറുകഥ തുടങ്ങിയ ഇനങ്ങളിൽ റെക്കോർഡഡ് ലൈവും ബൈബിൾ ക്വിസ് ,ഉപന്യാസം എന്നീ മത്സരങ്ങൾ ലൈവിലും നടത്തുന്നു.ജൂനിയർ ,ഇൻ്റർ മീഡിയേറ്റ് ,സീനിയർ എന്നീ വിഭാഗങ്ങളിലായി 500 പരം മത്സരാർത്ഥികൾ സൂമിലുടെ അണിനിരക്കുന്നു. ഓരോ സൂമുകളിലും വിശിഷ്ടാഥികളും പ്രത്യേകം പരിപാടികളും ഉണ്ടായിരിക്കും.ഏറ്റവും മനോഹരമായ മത്സരക്രമീകരണത്തിന് പ്രത്യേക സമ്മാനവും ഉണ്ടായിരിക്കുന്നതാണ്

ജോർജ് കോശി ജനറൽ കൺവീനറായും അജോഷ് മാത്യു റ്റിജോ സി .സണ്ണി എന്നിവർ കോഡിനേറ്റേഴ്നായും ഉൾപ്പെടുന്ന 70 അംഗ കമ്മറ്റിയാണ്‌ പിന്നണിയിലുള്ളതെന്ന്‌  പ്രസിഡൻ്റ് എം.വി.വർഗ്ഗീസും  സെക്രട്ടറി റോയി കെ. യോഹന്നാനും അറിയിച്ചു.

സമാപന സമ്മേളനത്തിൽ വിജയികളുടെ പ്രഖ്യാപിക്കും. ടാലൻ്റെ ടെസ്റ്റ് മീഡിയാ പാർട്ണർ ഹാർവറ്റ് ടെലിവിഷൻ ഡയറക്ടർ
ബിബി ജോർജ്  ചാക്കോയുടെ നേതൃത്യത്തിൽ വിപുലമായ പ്രവർത്തനളാണ്‌ ടാലൻറ്‌ ടെസ്‌റ്റിനായി ഒരുങ്ങുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top