18 January Monday

കര്‍ഷക സമരത്തിന് അയലന്‍ഡില്‍ നിന്നും ഐക്യദാര്‍ഢ്യം: പ്രതിഷേധം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021

ഡബ്ലിന്‍ > ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തിന്  ഐക്യദാര്‍ഢ്യവുമായി അയര്‍ലന്‍ഡില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ഇടതുപക്ഷ സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിലാണ് വെര്‍ച്വല്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഡബ്ലിന്‍ നോര്‍ത്ത്, ഡബ്ലിന്‍ സൗത്ത്, വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക്, കില്‍കെന്നി, ദ്രോഹഡ യൂണിറ്റുകളിലാണ് ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിച്ചത്. പരിപാടിയില്‍  അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളും അടക്കം  നൂറിലധികം കുടുംബങ്ങള്‍ പിന്തുണയുമായി എത്തി.

കിസാന്‍സഭാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണനും അയര്‍ലണ്ടിലെ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ഐലീഷ് റയാനും പ്രതിഷേധ പരിപാടിക്ക് പിന്തുണയോടെ സന്ദേശങ്ങള്‍ അയച്ചു നല്‍കി. ക്രാന്തി സെക്രട്ടറി അഭിലാഷ് തോമസ്, പ്രസിഡന്റ് ഷിനിത്ത് എ കെ, ജോയിന്റ് സെക്രട്ടറി മനോജ് ഡി മന്നത്ത്, വൈസ് പ്രസിഡന്റ് പ്രീതി മനോജ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top