18 June Tuesday

ക്രാന്തി മെയ്ദിന അനുസ്മരണം: തോമസ് ഐസക്ക് നാളെ ഡബ്ലിനില്‍

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019

ഡബ്ലിന്‍ > അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ നാളെ നടക്കുന്ന  മെയ്ദിന അനുസ്മരണ ചടങ്ങുകളില്‍  ധനകാര്യമന്ത്രി ഡോ തോമസ് ഐസക്ക് മുഖ്യാതിഥിയായി പങ്കെടുക്കും. ''ഇടതുബദല്‍- കേരള മോഡലിന്റെ സാധ്യതകളും വെല്ലുവിളികളും'' എന്ന വിഷയത്തില്‍ തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും 

ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള കാള്‍ട്ടണ്‍ ഹോട്ടലില്‍ വച്ച് രണ്ടുമണി മുതല്‍ അഞ്ചുമണിവരെയാണ് പരിപാടികള്‍  സംഘടിപ്പിക്കുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തില്‍ കെ എസ് എഫ് ഇ ചെയര്‍മാന്‍ ഫിലിപ്പോസ് തോമസ്, എംഡി എ പുരുഷോത്തമന്‍, ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍ ഐലീഷ് റയാന്‍ എന്നിവര്‍ സംസാരിക്കും.

പ്രശസ്ത ഐറിഷ് കലാകാരന്‍ ജോണ്‍ ഫ്‌ലിന്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും വിനു കൈപ്പിള്ളിയും കൂട്ടരും അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളുടെ വ്യത്യസ്തമായ ആവിഷ്‌കാരവും അരങ്ങേറുന്നതാണ്.മെയ്ദിന അനുസ്മരണ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ക്രാന്തി കേന്ദ്രകമ്മറ്റി അറിയിച്ചു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top