23 May Thursday

ക്രാന്തിക്ക് ഡബ്ലിന്‍ സൗത്ത് യൂണിറ്റ് രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

ഡബ്ലിന്‍> അയര്‍ലണ്ടിലെ പ്രവാസി ഇന്ത്യക്കാരുടെ  പ്രമുഖ പുരോഗമന സംഘടനയായ ക്രാന്തിക്ക് തലസ്ഥാന നഗരിയില്‍ ഒരു യൂണിറ്റ് കൂടി രൂപീകരിക്കപ്പെട്ടു. ന്യൂ ബ്രിഡ്ജ്, താല, ലൂക്കന്‍, ഡബ്ലിന്‍ സൗത്ത് നഗര മേഖല എന്നീ പ്രദേശങ്ങളെ അംഗങ്ങളെ ഉള്‍പ്പെടുത്തി ആണ് ഡബ്ലിന്‍ സൗത്ത് യൂണിറ്റ് രൂപീകരിച്ചത്. പ്രവാസി ഇന്ത്യക്കാര്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഡബ്ലിന്‍ സൗത്ത്.

ഏപ്രില്‍ പന്ത്രണ്ടു വെള്ളിയാഴ്ച വൈകീട്ട് ബിജു ജോര്‍ജിന്റെ വസതിയില്‍ ചേര്‍ന്ന യൂണിറ്റ് രൂപീകരണ സമ്മേളനം  ഷിജിമോന്‍ കച്ചേരിയിലിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ചു. ക്രാന്തിയുടെ ദേശീയ ജോയിന്റ് സെക്രെട്ടറി ജീവന്‍ വര്‍ഗീസ് സംഘടനയുടെ രാഷ്ട്രീയത്തെക്കുറിച്ചും നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അയര്‍ലണ്ടിലെയും ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള സോഷ്യലിസ്റ്റ്, പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങളെ ശക്തമായി പിന്തുണക്കുകയും തൊഴിലാളികളുടെ അവകാശസമരങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് ക്രാന്തിയുടെ പ്രധാന ലക്ഷ്യമാണ് എന്ന് ജീവന്‍ വര്‍ഗീസ് പറഞ്ഞു.

ക്രാന്തി സെന്‍ട്രല്‍ കമ്മറ്റിയുടെ ട്രെഷറര്‍ അജയ് സി ഷാജി, സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളായ മനോജ് മാന്നാത്തു, വര്‍ഗീസ് ജോയ് എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മറ്റി അംഗം ജോണ്‍ ചാക്കോ സമ്മേളത്തില്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് വന്ന അംഗങ്ങള്‍ പങ്കെടുത്തു. പിന്നീട് ഡബ്ലിന് സൗത്ത് യൂണിറ്റിന് വേണ്ടി പതിനൊന്നംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

കമ്മറ്റിയുടെ സെക്രട്ടറി ആയി ബിനു വര്‍ഗീസിനെയും ജോയിന്റ് സെക്രട്ടറി ആയിപ്രിയ വിജയ് മോഹനനെയും ട്രെഷറര്‍ ആയി  ഷിജിമോന്‍ കച്ചേരിയിലിനെയും സമ്മേളനം തിരഞ്ഞെടുത്തു. യൂണിറ്റ് സെക്രട്ടറി ബിനു വര്‍ഗീസ് നന്ദി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top