16 October Wednesday

വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രാവാസി ഫോറം

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

മനാമ > കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ് ബഹ്റൈൻ) വിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി ധനസഹായം നൽകി. കെപിഎഫ് രക്ഷാധികാരി കെ ടി സലിം, വൈസ് പ്രസിഡന്റ് ശശി അക്കരാൽ എന്നിവർ ചേർന്ന്  വിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് പ്രസിഡന്റ് പി സുരയ്യ ടീച്ചർക്ക് വിലങ്ങാട് സഹായ കോഓർഡിനേഷൻ കമ്മിറ്റിക്കുള്ള കെപിഎഫിൻ്റെ  ധന സഹായം കൈമാറി.

കെപിഎഫ് എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം വയനാട് ദുരന്തത്തിലേക്കും സഹായ ഹസ്തം പെട്ടന്ന് നൽകുമെന്ന് പ്രസിഡന്റ്ജമാൽ കുറ്റിക്കാട്ടിൽ, സെക്രട്ടറി ഹരീഷ് പി കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top