26 May Tuesday

ലോക ജനതയുടെ അഭ്യാര്‍ത്ഥനക്കു നാം മറു പടി നല്‍കണം: സല്‍മാന്‍ രാജാവ്

എം എം നഈംUpdated: Friday Mar 27, 2020
റിയാദ്> കോവിഡ് 19 മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന ലോകത്തിലെ ഇതര രാജ്യങ്ങളിലെ ജനങ്ങളുടെ അഭ്യര്‍ത്ഥനകള്‍ക്ക് നാം ഉത്തരം നല്‍കേണ്ടിയിരിക്കുന്നു. ലോകസാമ്പത്തിക നേതൃത്വം എന്ന നിലക്കു ഈ മഹാ വിപത്തിനെ നേരിടുന്നതില്‍ നമുക്ക് ഒരു പാട് ഉത്തരവാദിത്തമുണ്ടെന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ്പറഞ്ഞു ഈ മാഹാമാരി മൂലം ലോക ത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങള്‍ മരിച്ചു വീണു കൊണ്ടിരിക്കുന്നു. ഒരുപാട് പേര്‍ ചികിത്സസയിലാണ്. മരണപ്പെട്ടവരുടെ  പേരില്‍ ദുഖം രേഖപ്പെടുത്തുനന്നതോടപ്പും അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കുന്നു. ഒപ്പം രോഗ ശയ്യയില്‍ കിടക്കുന്നവര്‍ എത്രയും പെട്ടെന്ന്  സുഖം പ്രാപിക്കട്ടെ എന്നും ജി 20 ഉച്ചകോടിയിൽ പറഞ്ഞു  
 
 
കോവിഡ് 19 പ്രതിരോധിക്കുന്നതിനും മനുഷ്യരുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കുന്നതിനും  സൗദി അറേബ്യ പല നടപടികളും സ്വീകരിച്ചിരുന്നു. 
 
വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനു രോഗ വിമുക്തിക്കും വേണ്ടി ലോകാരോഗ്യ സംഘടന നടത്തുന്ന ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണയും സഹായങ്ങളും ജി 20 ഉച്ചകോടി ഉറപ്പ് നല്‍കുന്നു. 
ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിനു എത്രുയും വേഗം വാക്‌സിന്‍ കണ്ടെത്തേണ്ടതുണ്ട്  ഇതിന്നാവശ്യമായ സാമ്പത്തിക സഹകരണം നല്‍കേണ്ടതുണ്ട്. 
 
കോവിഡ് 19 മൂലം ദുരിതം അനുഭവിക്കുന്ന രാജ്യങ്ങളിലേക്കു ആവശ്യമായ മെഡിക്കല്‍ സഹായം അടിയന്തിരമായി നല്‍കേണ്ടതുണ്ട്. ഇത്തരം രോഗങ്ങള്‍ ഭാവിയില്‍ ഉണ്ടാവാതിരിക്കാനു മുന്‍ കരുതല്‍ വേണം 
 
സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന  രാജ്യങ്ങളെ സഹായിക്കല്‍ നമ്മുടെ ബാധ്യതയാണ്. പ്രതിസന്ധി മറികടക്കുന്നതിന്നാവശ്യമായ മെഡിക്കൽ ഉപകരണങ്ങള്‍ ഇവര്‍ക്ക് എത്തി ച്ചു നല്‍കണം.കോവിഡ് 19 മൂലം സാമ്പത്തിക പ്രതിസന്ധ മറി കടക്കുന്നതിനു നാം ഒന്നിച്ചു നില്‍ക്കേണ്ടതുണ്ടെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു 
---------------------------
കോവിഡ് 19 സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് ഉച്ചകോടി നടന്നത്

പ്രധാന വാർത്തകൾ
 Top