18 June Tuesday

മെല്‍ബണില്‍ നാലുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

മെല്‍ബണ്‍> മെല്‍ബണില്‍ നാലുവയസുള്ള ഇന്ത്യന്‍ ബാലനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കാറിനുള്ളില്‍ ഉറങ്ങുകയായിരുന്ന ബാലനെ കാറുള്‍പ്പെടെ തട്ടിക്കൊണ്ടുപോകാനായിരുന്നു ശ്രമം നടന്നത്‌. എന്നാല്‍ ഇത് പരാജയപ്പെട്ടതിനാല്‍ ആക്രമി കാര്‍ ഉപേക്ഷിച്ച് കടന്നു.

രാത്രി പത്തു മണിയോടെ കാറിനുള്ളില്‍ മകനെ ഇരുത്തിയ ശേഷം ഹോട്ടലിനു മുന്നില്‍ നിന്നും കുട്ടിയുടെ അച്ഛന്‍ സുഹൃത്തുക്കളോട് സംസാരിച്ചു നില്‍ക്കുമ്പോഴായിരുന്നു മറ്റൊരു കാറില്‍ വന്നിറങ്ങിയ അക്രമി സ്റ്റാര്‍ട്ട് ചെയ്തിട്ടിരുന്ന കാര്‍ എടുത്തുകൊണ്ടു പോയത്.

 
 മെല്‍ബണിലെ ക്രൈഗിബെന്‍ സബര്‍ബിലെ ഹാമില്‍ട്ടണ്‍ സ്ട്രീറ്റിലെ ഒരു ഇന്ത്യന്‍ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. രണ്ട് കിലോമീറ്ററിനപ്പുറം ഡോഗ് സ്‌കോഡ്, എയര്‍ക്രാഫ്റ്റ് എന്നിവയുടെ സഹായത്താലാണ് കുട്ടിയെ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട കാറില്‍  കുട്ടി സുരക്ഷിതനായിരുന്നു. അക്രമിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top