17 September Tuesday

ഖസീം പ്രവാസി സംഘം സെൻട്രൽ ഏരിയ കമ്മിറ്റി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019
ബുറൈദ >  ഖസീം പ്രവാസി സംഘം - സെൻട്രൽ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ബുറൈദയിൽ നടന്ന സമ്മേളനം, കേന്ദ്രകമ്മിറ്റി സെക്രട്ടറി പർവീസ് തലശേരി ഉദ്ഘാടനം ചെയ്തു. ജിതേഷ് പട്ടുവം താൽക്കാലിക അധ്യക്ഷനായ പരിപാടിയിൽ പ്രമോദ് കോഴിക്കോട് സ്വാഗതവും സജീവൻ നന്ദിയും പറഞ്ഞു. സി സി അബൂബക്കർ, മുജീബ് കുറ്റിച്ചിറ, ഫിറോസ്,  റഷീദ് കണ്ണൂർ, നിഷാദ് പാലക്കാട്, മനാഫ് ചെറുവട്ടൂർ, അജി മണിയാർ എന്നിവർ സംസാരിച്ചു.  ഷാജഹാൻ ചെറുവിള (പ്രസിഡന്റ്),  സലിം നടുത്തോടി (സെക്രട്ടറി), രമേശൻ പോള ഇരിണാവ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

പ്രധാന വാർത്തകൾ
 Top